സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സിനിമ വലിയ വിജയത്തിലേക്കുള്ള യാത്ര
Dies Irae
Dies Iraeവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വീണ്ടുമൊരു രാഹുല്‍ സദാശിവന്‍ മാജിക്കിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമ. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഡീയസ് ഈറെ സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ചു തുടങ്ങിയ സിനിമ വലിയ വിജയത്തിലേക്കുള്ള യാത്രയിലാണ്.

Dies Irae
'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ഹൊറര്‍ സിനിമകള്‍ ഒരുക്കുന്നതിന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ് രാഹുല്‍ സദാശിവന്‍. തന്റെ സിനിമകളുടെ പ്രമേയത്തിലെന്നത് പോലെ തന്നെ പേരിലും വ്യത്യസ്ത പുലര്‍ത്തുന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഡീയസ് ഈറെ എന്ന മലയാളിയ്ക്ക് ഒട്ടും പരിചിതമല്ലാതിരുന്ന വാക്കിനെ ഇന്ന് എല്ലാവരുടേയും നാവുകളിലേക്ക് എത്തിച്ചിരിക്കുകയാണ് രാഹുല്‍.

Dies Irae
മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ഡീയസ് ഈറെ എന്ന പേര് കേട്ടപ്പോള്‍ തന്നെ എന്താണ് അതിനര്‍ത്ഥം എന്ന് എല്ലാവരും തേടിയിരുന്നു. ഒടുവില്‍ സംവിധായകന്‍ തന്നെ അത് വെളിപ്പെടുത്തുകയാണ്. ഡീയസ് ഈറെയെന്നത് ഒരു ലാറ്റിന്‍ വാക്കാണെന്നാണ് രാഹുല്‍ പറയുന്നത്. മനോരമ വാരാന്ത്യപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പേരിനെക്കുറിച്ച് സംസാരിച്ചത്.

''ഡീയസ് ഈറെ ഒരു അനുഭവം ആയിരിക്കും. അതൊരു ലാറ്റിന്‍ വാക്കാണ്. സിനിമ കാണുന്നവര്‍ക്ക് അത് മനസിലാകും. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിമാര്‍ ഉരുവിട്ടിരുന്ന ജപമാണ്. ശവസംസ്‌കാര സമയത്ത് ചൊല്ലുന്ന ജപം. സാഡിസ്റ്റിക് ടോണ്‍ ഉള്ള ഒന്നാണത്. സിനിമയില്‍ ഒരു പ്രധാന റോള്‍ അതിനുണ്ട്'' എന്നാണ് രാഹുല്‍ പറഞ്ഞത്.

പ്രേക്ഷകരുടെ ശ്രദ്ധ നേടാനും ചര്‍ച്ചയാകുന്നതിലുമൊക്കെ സിനിമയുടെ പേരിന് വലിയ പങ്കുണ്ട്. ഡീയസ് ഈറെ പോലെ കേള്‍ക്കുന്നവരെ ഒന്ന് ചിന്തിപ്പിക്കുന്ന പേരുകള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. റോഷാക്ക്, നാക്കു പെന്റ നാക്കു ടാക്ക, നീ കൊ ഞാ ചാ തുടങ്ങി മലയാളിയുടെ നാക്കുടക്കിയ, പിന്നീട് വക്കാബുലറിയുടെ ഭാഗമായി മാറിയ നിരവധി പേരുകളുണ്ട്. അതുപോലെ ഡീയസ് ഈറെയും ഇനി മലയാള ഭാഷയുടെ ഭാഗമാകും.

Summary

Director Rahul Sadasivan explains the meaning behind the title Dies Irae.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com