വൈറലായ 'ബേബ്‌സ്', ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചി; എക്‌സ് തേടിയ നീല സാരിക്കാരി; 37-ാം വയസില്‍ 'നാഷണല്‍ ക്രഷ്' ആയി ഗിരിജ

ഗിരിജയുടെ മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം സോഷ്യല്‍ മീഡിയയുടെ മനസ് കവര്‍ന്നിരിക്കുകയാണ്.
Girija Oak
Girija Oakഎക്സ്
Updated on
1 min read

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഒരു നീലസാരിക്കാരിയുടെ പിന്നാലെയാണിപ്പോള്‍. മനോഹരമായി പുഞ്ചിരിക്കുന്ന ഈ സുന്ദരി ആരെന്നാണ് എല്ലാവരും തേടുന്നത്. സിഡ്‌നി സ്വീനിയ്ക്കും മോണി ബെല്ലൂച്ചിയ്ക്കുമെല്ലാമുള്ള ഇന്ത്യയുടെ മറുപടി എന്നാണ് വൈറല്‍ സുന്ദരിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. അങ്ങനെ തന്റെ 37ാം വയസില്‍ നാഷണല്‍ ക്രഷ് ആയിരിക്കുകയാണ് മറാത്തി നടി ഗിരിജ ഓക്ക്.

Girija Oak
'ഒന്നും മറക്കില്ല രാമാ...!'; എമ്പുരാനേയും ആരാധകരേയും പറഞ്ഞത് തിരിച്ചടിച്ചു; 'ബോയ്‌കോട്ട് മേജര്‍ രവി' ട്രെന്റിങ്ങില്‍

നീല നിറത്തിലുള്ള സാരിയണിഞ്ഞ്, സിമ്പിള്‍ ലുക്കിലെത്തിയ ഗിരിജയുടെ മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം സോഷ്യല്‍ മീഡിയയുടെ മനസ് കവര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ ഇപ്പോഴാണ് ഗിരിജയെ കണ്ടെത്തുന്നതെങ്കിലും പണ്ടേ തങ്ങളുടെ പ്രിയങ്കരിയാണെന്നാണ് മറാത്തി ആരാധകര്‍ സോഷ്യല്‍ മീഡിയയോട് പറയുന്നത്.

Girija Oak
കടം കൊടുത്ത പണം തിരിച്ച് ചോദിച്ചു, അയാളുടെ കൊടും ചതിയില്‍ നഷ്ടമായത് എആര്‍എം അടക്കമുള്ള സിനിമകള്‍; വെളിപ്പെടുത്തി ഹരീഷ് കണാരന്‍

സംഭവങ്ങളുടെ തുടക്കം ലല്ലന്‍ടോപ്പിലെ ഒരു ഇന്റര്‍വ്യുവിലൂടെയാണ്. തന്റെ കോളജിലെ ഒരു പ്രൊഫസര്‍ ഒരിക്കല്‍ വേവ്‌സ് എന്ന വാക്കിന് പകരം ബേബ്‌സ് എന്ന വാക്ക് ഉപയോഗിച്ചപ്പോഴുണ്ടായ തമാശ പങ്കുവെക്കുന്ന ഗിരിജയുടെ വിഡിയോയാണ് വൈറലാകുന്നത്. ഇതോടെ ആരാണിവള്‍ എന്ന് ചോദിച്ചുകൊണ്ട് സൈബര്‍ ലോകം ഓടിയെത്തുകയായിരുന്നു. ബേബ്‌സ് വിഡിയോ വൈറലായതിന് പിന്നാലെ ഗിരിജയുടെ മറ്റ് വിഡിയോകളും സിനിമകളും ചിത്രങ്ങളുമല്ലൊം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ് ഗിരിജ. 1987 ഡിസംബര്‍ 27 നായിരുന്നു ജനനം. മറാഠി നടന്‍ ഗിരീഷ് ഓക്കിന്റെ മകളാണ്. മറാത്തി സിനിമയിലെ നിറ സാന്നിധ്യമാണ് ഗിരിജ. മറാത്തിയ്ക്ക് പുറമെ ഹിന്ദിയിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്. താരെ സമീന്‍ പര്‍, ഷോര്‍ ഇന്‍ ദ സിറ്റി, ഖ്വാല, ജവാന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും കയ്യടി നേടിയിട്ടുണ്ട് ഗിരിജ. ഹിന്ദി ചിത്രം ഇന്‍സ്പെക്ടർ ഷെന്‍ഡെ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Summary

Girija Oak becomes the new national crush. after her viral babes interview. Social media is calling her India's answer to Monica Belucci and Sidney Sweeney.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com