'ടോക്സിക്കി'ൽ യഷിനൊപ്പം ചൂടൻ രം​ഗങ്ങളിൽ കണ്ട ആ മിസ്റ്ററി ​ഗേൾ ആരാണ് ?

യഷിനും ഗീതു മോഹൻദാസിനും പിന്നാലെ സോഷ്യൽ മീ‍ഡിയ തിരഞ്ഞ ഒരാൾ കൂടിയുണ്ട്, ചിത്രത്തിൽ യഷിനൊപ്പം കണ്ട ആ മിസ്റ്ററി ​ഗേൾ.
Toxic, Natalie Burn
Toxic, Natalie Burnവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Updated on
2 min read

കെജിഎഫ് സ്റ്റാർ യഷിന്റെ ടോക്സിക് ടീസറിന് പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയയും സിനിമാ ലോകവും. ടീസർ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. ടീസറിലെ ചൂടൻ രം​ഗങ്ങളാണ് എല്ലാവരും ചർച്ചയാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ യഷിനും സംവിധായിക ​ഗീതു മോഹൻദാസിനും പിന്നാലെ സോഷ്യൽ മീ‍ഡിയ തിരഞ്ഞ ഒരാൾ കൂടിയുണ്ട്, ചിത്രത്തിൽ യഷിനൊപ്പം കണ്ട ആ മിസ്റ്ററി ​ഗേൾ.

യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ് യഷിനൊപ്പമുള്ള ഈ നടി. യഷിനൊപ്പമുള്ള ഹോട്ട് രം​ഗങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ ഒന്നാകെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് നതാലിയിപ്പോൾ. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ലിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്.

നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു. ഇതോടെ ബോൾഡ് രംഗങ്ങളിലുള്ള നടി നതാലി ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ടോക്സിക്കിന്റെ കാസ്റ്റ് ലിസ്റ്റിലും നതാലിയുണ്ട്. ഇതിന്റെ സ്റ്റോറിയും ഒപ്പം നതാലിയാരെന്ന ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും നതാലി പങ്കുവച്ചിട്ടുണ്ട്.

Natalie Burn
നതാലിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

2006 മുതൽ സിനിമ രംഗത്ത് സജീവമായ നടിയാണ് നതാലി ബേൺ. മോഡലിങ്ങിലൂടെയാണ് നടി ഹോളിവുഡിലെത്തിയത്. മോഡലിങിനൊപ്പം പ്രൊഫഷണൽ ബാലെറ്റ് നർത്തകിയുമാണ് നതാലി. ഒപ്പം ആയോധനകലയിലും പ്രാഗത്ഭ്യം തെളിയിച്ച നതാലി നാലു ഭാഷകൾ സംസാരിക്കും. ‘ദ് എക്സ്പൻഡബിൾ 3’, ‘ദ് കംബാക്ക് ട്രെയില്‍’, ‘ടിൽ ഡെത്ത് ഡു അസ് പാർട്ട്’, ‘ദ് ലാസ്റ്റ് റിഡംപ്ഷൻ’ എന്നീ സിനിമകളിലെല്ലാം നതാലി അഭിനയിച്ചിട്ടുണ്ട്.

Toxic, Natalie Burn
'നിങ്ങള്‍ കെട്ടിയാടുന്ന ആ കപടവ്യക്തിത്വം; പൂത്തുലയുന്ന കാപട്യം'; ഗീതുവിന് കസബ സംവിധായകന്റെ മറുപടി

ടോക്സിക് നതാലിയുടെ ആദ്യ ഇന്ത്യൻ സിനിമയാണ്. നിരവധി ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നതാലി ടോക്സിക് കാസ്റ്റിന് പറ്റിയ താരമാണെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഞ്ച് നായികമാരാണ് ടോക്സിക്കിലുള്ളത്. താര സുതാരിയ, രുക്മിണി വസന്ത്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരാണ് യഷിനൊപ്പം ചിത്രത്തിലെത്തുന്നത്.

Toxic, Natalie Burn
തിയറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തും; ജനുവരി 22 ന് സൂചന പണിമുടക്കുമായി സിനിമാ സംഘടനകൾ

ടീസർ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ​ഗീതു മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയർന്നിരുന്നു. മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ടോക്സിക് തിയറ്ററുകളിലെത്തുന്നത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ 2 വുമായിട്ടാണ് ടോക്സിക്കിന്റെ ക്ലാഷ് റിലീസ്.

Summary

Cinema News: Who is the mystery girl seen in intimate scene with Yash in Toxic teaser.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com