കല്യാണപ്പെണ്ണാകാന്‍ കാത്തിരുന്ന തൃഷ, അച്ഛന്റെ എതിര്‍പ്പ് ഗൗനിക്കാതെ വരുണ്‍; നിശ്ചയത്തിന് പിന്നാലെ പിരിഞ്ഞത് എന്തിന്?

തൃഷയുടെ നടക്കാതെ പോയ വിവാഹവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
Trisha
Trishaഎക്സ്
Updated on
1 min read

വിജയ്-സംഗീത വിവാഹ മോചന വാര്‍ത്ത തമിഴ് സിനിമാ ലോകത്തേയും രാഷ്ട്രീയത്തേയുമൊക്കെ പിടിച്ചു കുലിക്കിയിരിക്കുകയാണ്. ഒരു നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. പിന്നാലെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് അച്ഛനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതും വിവാദമായി മാറിയിട്ടുണ്ട്.

Trisha
ആറാം ക്ലാസ് മുതലുള്ള പ്രണയം, പിരിയുന്നത് 30-ാം വയസില്‍; മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; മനസ് തുറന്ന് ലെന

ഇതിനിടെ ആ നടി തൃഷയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. വിജയ്‌യും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ നടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രണവും തൃഷ നേരിടുന്നുണ്ട്. തൃഷയുടെ ഭൂതകാലം തേടിയും സോഷ്യല്‍ മീഡിയ ഇറങ്ങിയിട്ടുണ്ട്.

Trisha
'മ്ലാത്തി ചേട്ടത്തിയെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു ?'; ധനുഷ് ചോദിച്ചതിനെക്കുറിച്ച് 'എക്കോ' സംവിധായകൻ

അവിവാഹിതയാണ് തൃഷ. വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് താരം. എന്നാല്‍ മുമ്പൊരിക്കല്‍ തൃഷ വിവാഹത്തിനായി തയ്യാറായിരുന്നു. വിവാഹ നിശ്ചയം വരെ കഴിഞ്ഞതായിരുന്നു. എന്നാല്‍ വിവാഹത്തിന് തെട്ട് മുമ്പ് തൃഷ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. തൃഷയുടെ നടക്കാതെ പോയ വിവാഹവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

2015 ലാണ് തൃഷ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ വരുണ്‍ മനിയനെയായിരുന്നു തൃഷ വിവാഹം കഴിക്കാനിരുന്നത്. ജനുവരി 23 ന് ഇരുവരും തമ്മിലുള്ള വിവാഹ മോചനവും നടന്നിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് മെയ് മാസം തൃഷ ആ ബന്ധത്തില്‍ നിന്നും പിന്മാറി. എന്തുകൊണ്ടാണ് തങ്ങള്‍ വിവാഹം വേണ്ടെന്ന് വച്ചതെന്ന് ഇരുവരും എവിടേയും വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് വരുണിന്റെ അച്ഛന്‍ തൃഷയുമായുള്ള വിവാഹത്തിന് എതിരായിരുന്നുവെന്നാണ്. മകന്‍ സിനിമ താരത്തെ വിവാഹം കഴിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളേത് പോലെ ബിസിനസ് പശ്ചാത്തല കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാകണം മകന്‍ വിവാഹം കഴിക്കണമെന്നായിരുന്നു വരുണിന്റെ അച്ഛന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് നാളുകള്‍ക്ക് ശേഷം തൃഷ തന്നെ തുറന്നു പറയുകയുണ്ടായി.

''ഞാന്‍ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞു. സിനിമകള്‍ക്ക് പകരം വിവാഹ നിശ്ചയം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായാല്‍ മാത്രമേ ഞാന്‍ ഇടവേളയെടുക്കൂ. നായിക വേഷം കിട്ടാതെ വന്നാല്‍ എന്റെ ഇമേജിന് ചേര്‍ന്ന വേഷം തെരഞ്ഞെടുക്കും. അല്ലാതെ സിനിമയില്‍ നിന്നും മാറി നില്‍ക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം'' എന്നാണ് അന്ന് തൃഷ പറഞ്ഞത്.

Summary

Once Trisha was engaged to Varun. But she broke it of because he asked her to stop acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com