പുനീതിന്റെ ഓർമ്മകൾ വീണ്ടും സ്ക്രീനിൽ തെളിഞ്ഞു; വിങ്ങിപ്പൊട്ടി ഭാര്യയും സഹോദരനും; വിഡിയോ 

പുനീതിന്റെ ജീവിതയാത്ര തന്നെയാണ് വിഡിയോ സമ്മാനിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ന്നട നടൻ പുനീത് രാജ്കുമാറിന്റെ അനുസ്മരണച്ചടങ്ങിൽ വികാരാധീനരായി ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറും. പുനീതിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകൾ ചേർത്തുള്ള വിഡിയോ പ്രദർശിപ്പിക്കുന്നതിനിടെ ഇരുവരും നിങ്ങിപ്പൊട്ടുന്ന വിഡിയോ ആരാധകരെയും സങ്കടത്തിലാക്കുന്നു. 

അശ്വിനിക്കൊപ്പം മക്കളായ വന്ദിത രാജ്കുമാറും ദൃതി രാജ്കുമാറും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ അപ്പു വാങ്ങിക്കൂട്ടിയ സമ്മാനങ്ങളുടെ ദൃശ്യങ്ങൾ മുതൽ ബാലതാരമായിരിക്കെ കാമറയ്ക്ക് മുന്നിൽ നിറഞ്ഞുനിന്നതുമെല്ലാം വിഡിയോയിൽ കാണാം. പുനീതിന്റെ ജീവിതയാത്ര തന്നെയാണ് വിഡിയോ സമ്മാനിച്ചത്. 

ഒക്ടോബർ 29നായിരുന്നു പൂനീതിന്റെ അപ്രതീക്ഷിത വിയോ​ഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീത് മരണത്തിന് കീഴടങ്ങിയത്. പ്രിയതാരത്തിന്റെ വിയോ​ഗം താങ്ങനാവാതെ ഏഴ് പേരോളമാണ് ആത്മഹത്യ ചെയ്തത്. കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com