ബി​ഗ് ബോസിലേക്ക് വിളിച്ചിരുന്നു, പങ്കെടുക്കില്ല; തുറന്നുപറഞ്ഞ് നിഖില വിമൽ 

പുതിയ സിനിമ പ്രീസ്റ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്
നിഖില വിമൽ/ഫേസ്ബുക്ക്
നിഖില വിമൽ/ഫേസ്ബുക്ക്
Updated on
1 min read



ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കില്ലെന്ന് നടി നിഖില വിമൽ. ബിഗ് ബോസിൽ നിന്നു പല തവണ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ നിരസിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. പുതിയ സിനിമ പ്രീസ്റ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. 

ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രി കിട്ടിയാൽ പോകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. കേട്ടപാടെ ഇല്ല എന്ന് നിഖിലയുടെ മറുപടി എത്തി. ബിഗ് ബോസിലേക്ക് പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, എന്നാണ് നടി പറഞ്ഞത്. എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചത് എന്ന ചോദ്യത്തിന്, “എനിക്ക് താൽപ്പര്യമില്ല,” എന്നും പ്രതികരിച്ചു. 

ഹിന്ദി, കന്നട, ബംഗള, തമിഴ്, തെലുങ്ക്, മറാത്തി അടക്കമുള്ള ഭാഷകളിലുള്ള ബി​ഗ് ബോസിന്റെ മലയാളം പതിപ്പിന്റെ മൂന്നാം സീസൺ ഇപ്പോൾ നടക്കുകയാണ്. ഭാ​ഗ്യലക്ഷ്മി, നടൻ മണിക്കുട്ടൻ അടക്കമുള്ളവരാണ് ഇക്കുറി മത്സരത്തിനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com