സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ, സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് റഹ്മാന്റെ മറുപടി

രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് റഹ്മാൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

സം​ഗീത ലോകത്ത് രാജ്യത്തിനു തന്നെ അഭിമാനമാണ് ഓസ്കർ പുരസ്കാര ജേതാവായ എആർ റഹ്മാൻ. ഹിന്ദി, തമിഴ് ഉൾപ്പടെയുള്ള വിവിധ ഭാഷകളിലായി അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്. സം​ഗീതത്തിനൊപ്പം അഭിനയത്തിലേക്കു കൂടി അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണോ അദ്ദേഹം? ആരാധകരുടെ സംശയമാണ്. ഇതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് റഹ്മാൻ. 

പുതിയ ബോളിവുഡ് ചിത്രം മിമിയുടെ വിജയാഘോഷത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയിലാണ് സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യവുമായി ആരാധകൻ എത്തിയത്. തന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. 

അടുത്തിടെയാണ് റഹ്മാന്റെ ‘99 സോങ്സ്’ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ നിർമാണവും തിരക്കഥയും ഒരുക്കിയത് അ​ദ്ദേഹം തന്നെയായിരുന്നു. 99 സോങ്സിലൂടെ ചുവടുവയ്പ്പു നടത്തിയ താങ്കൾ വൈകാതെ നടനായും എത്തുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വാർധക്യ കാലം സമാധാനത്തോടെ ചിലവഴിക്കാൻ സമ്മതിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com