കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് യേൽ ഷെൽബിയ എന്ന ഇസ്രായേലി സ്വദേശിയാണ്. 100 സുന്ദരമാർന്ന മുഖങ്ങളെ തിരഞ്ഞെടുക്കുന്ന ടിസി കാൻഡ്ലെറിലാണ് ഷെൽബിയയുടെ നേട്ടം. ഈ നേട്ടത്തിനിടയിലും അനുമോദനങ്ങൾക്കൊപ്പം തന്നെ തേടിയെത്തിയ വിദ്വേഷം നിറഞ്ഞ സന്ദേശങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഷെൽബിയ.
വെറുപ്പുളവാക്കുന്ന സന്ദേശങ്ങളാണ് പലരും അയച്ചതെന്ന് ഷെൽബിയ പറയുന്നു. 'അഗ്ലി ക്വീൻ' എന്ന ഹാഷ്ടാഗോടെയായിരുന്നു പലരും ഷെൽബിയ്ക്കെതിരേ കമന്റ് ചെയ്തത്. പിന്തുണച്ചവർക്ക് നന്ദികുറിച്ച് ഷെൽബിയ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിനടിയിലായിരുന്നു വിദ്വേഷ കമന്റുകൾ നിറഞ്ഞത്.
തനിക്ക് വോട്ട് ചെയ്യുകയും പിന്തുണക്കുകയും ചെയ്തുകൊണ്ട് 100 സുന്ദരമുഖങ്ങളിൽ ആദ്യപന്തിയിലെത്താൻ സഹായിച്ചവർക്ക് ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിക്കുകയായിരുന്നു ഷെൽബിയ. എന്നാൽ ഈ പോസ്റ്റിന് താഴെയാണ് നെഗറ്റീവ് കമന്റുകൾ നിറഞ്ഞത്. ഹേറ്റേഴ്സിന്റെ സ്വതസിദ്ധ ഭാഷയായിരുന്നു അവർക്കെന്നു കാതലായ ഒന്നും ആ മെസേജുകളിൽ ഉണ്ടായിരുന്നില്ലെന്നും ഷെൽബിയ പറഞ്ഞു.
മത്സരിത്തിൽ വിജയിയാണെന്നവാർത്ത മത്സരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം പോലും അറിയാതിരുന്ന ഷെൽബിയയ്ക്ക് ഏറെ അത്ഭുതം നിറഞ്ഞതായിരുന്നു. സൗന്ദര്യം വ്യക്തിപരമാണെന്നും ഓരോ സ്ത്രീയും സുന്ദരിയാണെന്നും പറയുന്ന ഷെൽബിയയ്ക്ക് സൗന്ദര്യത്തെക്കുറിച്ച് വ്യക്തമായ നിർവചനം തന്നെയുണ്ട്. ദയയും എളിമയും പോസിറ്റീവ് മനോഭാവവുമെല്ലാം കാഴ്ചയിലെ സൗന്ദര്യത്തിനപ്പുറം ഒരു വ്യക്തിയെ സുന്ദരിയാക്കുന്ന ഘടകങ്ങളാണെന്നും നന്നായി ഇരിക്കുമ്പോൾ അതു കണ്ണുകളിൽ പ്രകടമാവുമെന്നും കണ്ണുകൾ ഒരിക്കലും കള്ളം പറയില്ലെന്നും ഷെൽബിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates