'ഇതൊരു ചെറിയ യുദ്ധമല്ല'; മാര്‍ക്കോയെ കൊച്ചാക്കുന്ന ചോരക്കളി; രണ്ട് ലുക്കില്‍ യഷ്; ഞെട്ടിച്ച് ടോക്‌സിക് ടീസര്‍!

ബോള്‍ഡ് രംഗങ്ങളും വയലന്‍സും ഗീതുവിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു.
Toxic Teaser
Toxic Teaser
Updated on
1 min read

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷ് നായകനായ ടോക്‌സിക്. ചിത്രത്തിന്റെ ട്രെയ്‌ലറും പിന്നാലെ വന്ന ഗ്ലിംപ്‌സുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വയലന്‍സും ബോള്‍ഡ് രംഗങ്ങളുമെല്ലാം കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. എന്നാല്‍ ഇതുവരെ കണ്ടതിലും വലുതാണ് ഗീതു മോഹന്‍ദാസ് ഒരുക്കി വച്ചിരിക്കുന്നതെന്ന് വിളിച്ചു പറയുകയാണ് സിനിമയുടെ രണ്ടാം ടീസര്‍.

Toxic Teaser
'ബീഫിനോട് മലയാളിയ്ക്ക് എന്താ ഇത്ര ഇഷ്ടം?'; മലയാള സിനിമ പലവട്ടം ഉത്തരം നല്‍കിയിട്ടുണ്ട്!

ഈ യുദ്ധം ചെറുതല്ല എന്ന വരികളോടെ ആരംഭിക്കുന്ന ടീസര്‍ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ ട്രീറ്റായിരിക്കും ടോക്‌സിക് എന്നുറപ്പിക്കുന്നതാണ് ടീസര്‍. അധോലോക നേതാവായ റായയായിട്ടാണ് ചിത്രത്തില്‍ യഷ് എത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്ടും കല്‍പ്പിച്ചൊരു ചോരക്കളിക്കു തന്നെയാണ് യഷും ഗീതുവും കളമൊരുക്കുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.

Toxic Teaser
'വെളുപ്പിന് 2 മണിക്ക് സിനിമയിലുള്ള ഒരാളെ വിളിക്കാൻ പറഞ്ഞാൽ ആരെ വിളിക്കും ?'; ധ്രുവ് എന്ന് അനുപമ, പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകർ

യഷിനെ രണ്ട് ഗെറ്റപ്പിലായാണ് ടീസര്‍ അവതരിപ്പിക്കുന്നത്. മലയാളി താരം സുദേവ് നായരേയും ടീസറില്‍ കാണം. അതേസമയം, മാര്‍ക്കോയെ വെല്ലുന്ന വയലന്‍സും ടീസര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ തന്നെ ടോക്‌സിക്കിലെ ബോള്‍ഡ് രംഗങ്ങളും വയലന്‍സും ഗീതുവിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു. എന്നാല്‍ പുതിയ ടീസര്‍ കൂടിയെത്തുമ്പോള്‍ ഇതുവരെ കണ്ട വിവാദങ്ങള്‍ പോലുമൊരു ടീസര്‍ മാത്രമാണെന്ന് തോന്നിപ്പിക്കുകയാണ്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്‌സിക്. നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗീതുവും യഷും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇതിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും.

രാജീവ് രവിയാണ് ഛായാഗ്രഹണം. രവി ബസ്രുര്‍ സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റിംഗ്. ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് ആദ്യ വാരം പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്. ഈദ് പ്രമാണിച്ച് മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Summary

Yash starrer Toxic teaser promises a violent action thriller. Geethu Mohandas is going to break all boundaries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com