

സിനിമയുടെ പോസ്റ്റര്‍ റിലീസ് ചടങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ മൊബൈല്‍ വലിച്ചെറിയുന്ന വിഡിയോ വൈറല്‍. ചടങ്ങിനിടെ ചിത്രത്തിലെ യുവ നടന്‍ ബാലകൃഷ്ണയെ അങ്കിള്‍ എന്നു വിളിച്ചിരുന്നു. ഇതില്‍ അ്‌സ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം കുറച്ചുകഴിഞ്ഞ് ഫോണ്‍ റിങ് ചെയ്തപ്പോള്‍ വലിച്ചെറിയുകയായിരുന്നു.
സേഹരി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലാണ് സംഭവം. യുവനടന്‍ അങ്കിള്‍' എന്ന് സംബോധന ചെയ്തതു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടന്‍ ഉടന്‍ തന്നെ 'സോറി സര്‍, ബാലകൃഷ്ണ' എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.
ഇതിനിടെയാണ് അദ്ദേഹത്തിനു ഫോണ്‍ വരുന്നത്. ഫോണ്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം.
ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates