'ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ, യുവതാരങ്ങൾ നിർമാതാക്കളെ പരിഹസിക്കുന്നു'; വിനയൻ

മോഹൻലാലിനെയും മമ്മൂട്ടിയെയും അവരുടെ ചെറുപ്പകാലത്ത് കുറ്റം പറഞ്ഞിരുന്നുവെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അവരൊക്കെ പൊന്നായിരുന്നുവെന്ന് പറയേണ്ടിവരും
വിനയൻ/ചിത്രം: ഫേയ്സ്ബുക്ക്
വിനയൻ/ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

പുതുമുഖ താരങ്ങൾ നിർമാതാക്കളോട് മോശമായി പെരുമാറുന്നുവെന്ന് സംവിധായകൻ വിനയൻ.  ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ നിർമാതാക്കളോട് കാണിക്കുന്നത് അവഹേളനവും പരിഹാസവുമാണെന്നാണ് വിനയൻ പറഞ്ഞത്. മോഹൻലാലിനെയും മമ്മൂട്ടിയെയും അവരുടെ ചെറുപ്പകാലത്ത് കുറ്റം പറഞ്ഞിരുന്നുവെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അവരൊക്കെ പൊന്നായിരുന്നുവെന്ന് പറയേണ്ടിവരുമെന്നും വിനയൻ വ്യക്തമാക്കി. 

താരങ്ങളുടെ മുന്നിൽ നമുക്ക് വിലയുണ്ടാകണം. പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമാതാക്കളോട് കാണിക്കുന്നത് അവഹേളനവും പരിഹാസവുമാണ്. സാധാരണ ഒരു നിർമാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല, അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. - അദ്ദേഹം പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഒരു ഫോൺ വിളിച്ചാൽ അതെടുത്ത് മറുപടി പറയുകയെങ്കിലും വേണ്ടേ. എത്രയോ ചെറുപ്പക്കാരായ നിർമാതാക്കൾ പറയുന്നു അവർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന്. ഇത്തരം പെരുമാറ്റങ്ങൾ മാറണം എന്നാണ് വിനയൻ പറയുന്നത്. നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം. ആന്റോ ജോസഫിന് ഇത് നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER