ചായ കുടിച്ചിട്ട് 50 രൂപ കൊടുക്കാനില്ല, 50 കോടി സിനിമയുടെ നിര്‍മാതാവ്; കെന്‍ കരുണാസ് പറയുന്നു

കൂട്ടുകാരനെ വിളിച്ച് ക്യു ആര്‍ കോഡിന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നത് കണ്ടു
Ken Karunas
Ken Karunas
Updated on
1 min read

തമിഴ് സിനിമയിലെ പുതിയ താരദോയമാണ് കെന്‍ കരുണാസ്. നടന്‍ കരുണാസിന്റെ മകന്‍ കൂടിയായ കെന്‍ ആദ്യമായി സംവിധാനം ചെയ്ത യൂത്ത് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. കെന്‍ ആദ്യമായി നായകനായെത്തിയ സിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. മലയാളി താരങ്ങളായ അനിഷ്മ അനില്‍ കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Ken Karunas
'അവസാനം കാണിച്ചത് കസ്തൂരിമാനിലെ മീര ജാസ്മിന്റെ സ്റ്റെപ്പ് അല്ലേ'; ഡാൻസുമായെത്തിയ ചാക്കോച്ചനോടും മഞ്ജുവിനോടും ആരാധകർ

ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു യൂത്ത്. തന്റെ നായികയെ കണ്ടെത്താന്‍ നേരിടേണ്ടി വന്ന കടമ്പകളെക്കുറിച്ച് നേരത്തെ കെന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവ് കറുപ്പയ്യ സി റാമിനെക്കുറിച്ചുള്ള കെന്നിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ആ വാക്കുകളിലേക്ക്:

Ken Karunas
'റേഡിയേഷന്റെ സമയത്ത് പേടിയായി, ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു

എന്റെ സുഹൃത്തായ അമ്മ മുത്തുസ്വാമിയോട് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളൊക്കെ ചേര്‍ന്ന് എങ്ങനെയെങ്കിലും ഈ സിനിമ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹമാണ് നില്‍ക്കൂ, എന്റെ ഒരു സുഹൃത്തുണ്ടെന്നും അദ്ദേഹം സിനിമ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പറയുന്നത്. അദ്ദേഹമാണ് നിര്‍മാതാവിനെ പരിചയപ്പെടുത്തുന്നത്.

കഥ പറഞ്ഞ ശേഷം ഞാനും നിര്‍മാതാവും കൂടി ഒരു ടി ഷോപ്പില്‍ കയറി. എത്ര രൂപയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ചോദിച്ചു. ഞാനൊരു തുക പറഞ്ഞു. അദ്ദേഹം ഒക്കെ പറഞ്ഞു. അതിന് ശേഷം ചായ കുടിച്ചതിന്റെ കാശ് കൊടുക്കാന്‍ നേരം നോക്കുമ്പോള്‍ നിര്‍മാതാവിന്റെ ഗൂഗിള്‍ പേയില്‍ കാശില്ല. അദ്ദേഹം കൂട്ടുകാരനെ വിളിച്ച് ക്യു ആര്‍ കോഡിന്റെ ഫോട്ടോ അയച്ചു കൊടുത്ത് സുഹൃത്തിനോട് അമ്പത് രൂപ അയക്കാന്‍ പറഞ്ഞു.

ചായ കുടിച്ചതിന് കൊടുക്കാന്‍ അമ്പത് രൂപയില്ലാത്ത നിര്‍മാതാവ് ഞാന്‍ സിനിമ ചെയ്യാന്‍ പറഞ്ഞ ബജറ്റ് ഒക്കെയാണെന്ന് പറയുന്നു. സത്യത്തില്‍ അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തേയും അന്ധമായി വിശ്വസിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചത് ഒന്ന് മാത്രമാണ്. ഞാന്‍ ഈ സിനിമ ചെയ്യുന്നത് നായകനാകാനാണ്, എന്നെ അങ്ങനെ അവതരിപ്പിക്കണം. അതിന് പകരമായി, ഈ സിനിമയില്‍ ചെലവാകുന്ന ഒരോ രൂപയ്ക്കും ഞാന്‍ കൃത്യമായി മറുപടി പറഞ്ഞിരിക്കും. നിങ്ങള്‍ ചെലവാക്കുന്ന തുക തിരിച്ചു കിട്ടിയിരിക്കും എന്ന് ഞാന്‍ വാക്ക് കൊടുത്തു. അദ്ദേഹം എന്നെ വിശ്വസിച്ചു. ഞാന്‍ ചോദിച്ചതെല്ലാം തന്നു. ഇന്ന് അദ്ദേഹം നന്നായി സമ്പാദിക്കുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

Summary

Youth movie producers had no to even pay for his tea. Recalls hero Ken Karunas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com