'എന്റെ ബന്ധുവിനുൾപ്പടെ ഈശോ എന്നു പേരുണ്ടല്ലോ, അവരെ നിരോധിക്കണമെന്ന് ആരും പറഞ്ഞു കേട്ടില്ല'

ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം എന്നാണ് അദ്ദേഹം ചോദിക്കുന്നത്
ഈശോ പോസ്റ്റർ, യുഹാനോന്‍ മാര്‍ മിലിത്തിയോസ്/ ഫേയ്സബുക്ക്
ഈശോ പോസ്റ്റർ, യുഹാനോന്‍ മാര്‍ മിലിത്തിയോസ്/ ഫേയ്സബുക്ക്
Updated on
1 min read

നാദിർഷയുടെ ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊാലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്റെ ബന്ധുവിന് ഉൾപ്പടെ നിരവധി പേർക്ക് ഈശോ എന്ന പേരുണ്ടെന്നും അവരിലാരെയും നിരോധിക്കണമെന്നു ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നുമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌
എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com