ബോളിവുഡ് നടിമാരുടെ എയര്‍പ്പോര്‍ട്ട് ലുക്ക് പലപ്പോഴും ഫാഷന്‍ രംഗത്ത് വലിയ ചര്‍ച്ചയാകാറുണ്ട്. ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളാണ് എയര്‍പ്പോര്‍ട്ട് ലുക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫാഷന്റെ കാര്യത്തില്‍ ഒട്ടും വിട്ടുകൊടുക്കാത്ത പരനീതി ചോപ്രയുടെ എയര്‍പ്പോര്‍ട്ട് ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ലണ്ടനില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പരനീതി എയര്‍പോര്‍ട്ടിലേക്കണിഞ്ഞ വേഷമാണ് ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നത്. ലളിതം, മികച്ചത്, എലഗന്റ് തുടങ്ങിയ പദപ്രയോഗങ്ങള്‍ക്ക് യോജിച്ച ലുക്കായതുകൊണ്ടല്ല ഇത് ഇത്രയധികം ശ്രദ്ധനേടിയത്, മറിച്ച് വസ്ത്രത്തിലെ ബ്രാന്‍ഡ് പ്രദര്‍ശനം അല്‍പം കൂടിയതാണ് പരനീതിയുടെ ഈ ലുക്കിനെ പ്രശസ്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ പോപ് ഗായിക ബിയോണ്‍സെയുടെ ഐവിവൈ പാര്‍ക്ക് എന്ന ബ്രാന്‍ഡിന്റെ വസ്ത്രമാണ് നടി തിരഞ്ഞെടുത്ത്. ഐവിവൈയുടെ സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞാണ് നടി ലണ്ടന്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയത്. ഒരുപക്ഷെ താരത്തെ ശ്രദ്ധിക്കുന്നതിനും മുന്‍പ് എല്ലാവരും വസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്രാന്‍ഡിന്റേ പേര് പഠിച്ചെടുക്കുമെന്നാണ് പരനീതിയുടെ ലുക്കിനെകുറിച്ച് ഫാഷന്‍ എക്‌സ്‌പേര്‍ട്ടുകളുടെ കമന്റ്. എവിടെനിന്ന് നോക്കിയാലും ഐവിവൈ പാര്‍ക്ക് എന്ന ബ്രാന്‍ഡ് നെയിം കാണാം. ഇതുകൂടാതെ താരമണിഞ്ഞ ഷൂവില്‍ പോലും ബ്രാന്‍ഡിന്റെ പേരാണ് നിറഞ്ഞുനിന്നിരുന്നത്. എന്തൊക്കെയായാലും ഈ ബ്രാന്‍ഡ് നെയിം അതിപ്രസരം അത്രകണ്ട് വിജയിച്ചിട്ടില്ല. ഇത്രയധികം പബ്ലിസിറ്റി നല്‍കിയതിന് താരത്തിന് നല്ല പ്രതിഫലം തന്നെ നല്‍കണമെന്നാണ് പരനീതിയുടെ ലുക്കിന് കിട്ടുന്ന കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates