അക്ഷയ് കുമാറിന്റെ  'ലക്ഷ്മി ബോംബ്' ഓൺലൈൻ റിലീസിന്? 

സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കാൻ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ മുന്നോട്ടു വന്നെന്നാണ് റിപ്പോർട്ട്
അക്ഷയ് കുമാറിന്റെ  'ലക്ഷ്മി ബോംബ്' ഓൺലൈൻ റിലീസിന്? 
Updated on
1 min read

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് സിനിമാ തിയേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നതിനാൽ പ്രതിസന്ധിയിലാണ് ചലച്ചിത്രമേഖല. സിനിമകൾ റിലീസ് ചെയ്യുന്നതിനുള്ള കാലതാമസം മറികടക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്താനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം 'ലക്ഷ്മി ബോംബ്' ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമിൽ റിലീസിന് ഒരുങ്ങുന്നു എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് 22ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കാൻ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ മുന്നോട്ടു വന്നെന്നാണ് റിപ്പോർട്ട്. അക്ഷയ്, സംവിധായകൻ രാഘവ ലോറൻസ്, നിർമ്മാതാക്കൾ എന്നിവർ ഇത് പരി​ഗണിക്കുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്. 

സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ബാക്കിയുണ്ടെങ്കിലും ജൂൺ മാസത്തോടെ ചിത്രം തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. ഒരു ട്രാന്സ്ജെന്ഡററിന്റെ ആത്മാവ് പ്രവേശിക്കുന്ന കഥാപാത്രമാണ് അക്ഷയ് ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. സാരിയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com