'അച്ഛനെ പോലെ മുടി സംരക്ഷിക്കാന്‍ പോലും അവര്‍ക്കാവില്ല'; ടി രാജേന്ദറിനെ ട്രോളുന്നവരെ വിമര്‍ശിച്ച് ചിമ്പു

അച്ഛന്റെ പ്രതിഭയില്‍ അസൂയപൂണ്ടവരാണ് പരിഹാസവുമായി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു
'അച്ഛനെ പോലെ മുടി സംരക്ഷിക്കാന്‍ പോലും അവര്‍ക്കാവില്ല'; ടി രാജേന്ദറിനെ ട്രോളുന്നവരെ വിമര്‍ശിച്ച് ചിമ്പു
Updated on
1 min read

അച്ഛനേയും അച്ഛന്റെ പാട്ടിനേയും ട്രോളുന്നവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ചിമ്പു. ചിമ്പുവിന്റെ അച്ഛന്‍ ടി. രാജേന്ദനെ കളിയാക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അച്ഛന്റെ പ്രതിഭയില്‍ അസൂയപൂണ്ടവരാണ് പരിഹാസവുമായി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

'തന്റെ അച്ഛന്‍ പരിചയസമ്പന്നനായ സംവിധായകനാണ്. അങ്ങനെയൊരാള്‍ ട്രോള്‍ ചെയ്യപ്പെടുന്നതും കളിയാക്കപ്പെടുന്നതും തന്നെ സങ്കടപ്പെടുത്താറുണ്ട്. അദ്ദേഹമുണ്ടാക്കുന്ന ശബ്ദങ്ങളേയും അദ്ദേഹത്തിന്റെ നീളന്‍ തലമുടിയേയുമെല്ലാമാണ് കളിയാക്കുന്നത്. എന്നാല്‍ തന്റെ അച്ഛന്‍ സൃഷ്ടിച്ചതുപോലെ മറ്റാര്‍ക്കും സംഗീതം ചെയ്യാനാവില്ല. അച്ഛനെ വിമര്‍ശിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ പോലെ മുടി സംരക്ഷിക്കാന്‍ പോലും കഴിയില്ല.'-ചിമ്പു പറഞ്ഞു. 

തന്റെ അച്ഛന് ഒരു ദുഃസ്വഭാവവുമില്ല. അച്ഛന്റെ വിമര്‍ശകര്‍ക്ക് വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ ഒരു സ്ത്രീയേയും നോക്കാനാകില്ല. എന്നാല്‍ അദ്ദേഹം ഭാര്യയോട് സത്യസന്ധത പുലര്‍ത്തുന്ന മാന്യനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രാജേന്ദര്‍ വിധികര്‍ത്താവായെത്തുന്ന റിയാലിറ്റി ഷോയിലാണ് അച്ഛനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ചിമ്പു എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com