അച്ഛനെതിരെയുള്ള ലൈംഗികാരോപണം: ആക്രമിക്കപ്പെട്ട യുവതിക്കൊപ്പം നിന്ന് നന്ദിതാ ദാസ്

തന്റെ പിതാവിനെതിരേ മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടിയും സംവിധായകയുമായ നന്ദിതാദാസ്.
അച്ഛനെതിരെയുള്ള ലൈംഗികാരോപണം: ആക്രമിക്കപ്പെട്ട യുവതിക്കൊപ്പം നിന്ന് നന്ദിതാ ദാസ്
Updated on
1 min read

ന്റെ പിതാവിനെതിരേ മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടിയും സംവിധായകയുമായ നന്ദിതാദാസ്. നന്ദിതാ ദാസ് ഉള്‍പ്പെടെയുള്ള നടിമാര്‍ മീടുവിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു തന്റെ അച്ഛനെതിരെ ലൈംഗിക പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്.

പേപ്പര്‍ നിര്‍മാണ കമ്പനിയുടെ കോ ഫൗണ്ടര്‍മാരില്‍ ഓരാളായ നിഷാ ബോറായെന്ന യുവതിയാണ് ചൊവ്വാഴ്ച നന്ദിതാ ദാസിന്റെ പിതാവും പദ്മഭൂഷണ്‍ ജേതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ജതിന്‍ദാസ് പതിനാല് വര്‍ഷം മുന്‍പ് അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി വെളിപ്പെടുത്തിയത്.  

മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ആരോപണം ഉന്നയിച്ച യുവതിക്കൊപ്പം തോളാട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നൂവെന്നാണ് നന്ദിത ഫേസ്ബുക്കില്‍ കുറിച്ചത്. 'ആണിനും പെണ്ണിനും സുരക്ഷിതമായി തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകണം. പക്ഷേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ ആരോപണങ്ങള്‍ ഈ കാമ്പയിന്റെ ഗൗരവം നഷ് ടപ്പെടുത്തുമെന്നും ഓര്‍ക്കണം' നന്ദിത പറയുന്നു.

അതേസമയം സംസ്‌കാര ശൂന്യമെന്നാണ് യുവതിയുടേ ആരോപണത്തിനെതിരേയുള്ള ജതിന്‍ദാസിന്റെ പ്രതികരണം. തനിക്കെതിരേ ഉണ്ടായ ആരോപണം തെറ്റാണ്. ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നത് ഒരു തമാശയായി മാറിയെന്നും ജതിന്‍ദാസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com