'അച്ഛന്റെയും കരീനയുടേയും വിവാഹത്തിന് പോകാന്‍ എന്നെ ഒരുക്കിയത് അമ്മ'; തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ

അച്ഛന്റേയും കരീനയുടേയും വിവാഹത്തെക്കുറിച്ചും അമ്മ അമൃത സിങ്ങിനെക്കുറിച്ചുമെല്ലാം സാറ വാചാലയായി
'അച്ഛന്റെയും കരീനയുടേയും വിവാഹത്തിന് പോകാന്‍ എന്നെ ഒരുക്കിയത് അമ്മ'; തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ
Updated on
1 min read

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍. ഉത്തരേന്ത്യയെ വിറപ്പിച്ച പ്രളയത്തെ ആസ്പദമാക്കിയെടുക്കുന്ന കേദാര്‍നാഥാണ് താരപുത്രിയുടെ ആദ്യ ചിത്രം. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ ട്രെന്‍ഡായിരിക്കുകയാണ് സെയ്ഫ് അലി ഖാനും സാറയും പങ്കെടുത്ത കരണ്‍ ജോഹറിന്റെ പ്രമുഖ ടോക് ഷോ ആയ കോഫിവിത്ത് കരണ്‍. രസകരമായ സംസാരത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് കുട്ടിത്താരം. അച്ഛന്റേയും കരീനയുടേയും വിവാഹത്തെക്കുറിച്ചും അമ്മ അമൃത സിങ്ങിനെക്കുറിച്ചുമെല്ലാം സാറ വാചാലയായി. 

അച്ഛനും കരീനയും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ തന്നെ അണിയിച്ചൊരുക്കിയത് അമ്മയാണെന്നാണ് സാറ പറയുന്നത്. അച്ഛന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെതന്നെ നില്‍ക്കണമെന്ന് അമ്മ പറഞ്ഞെന്നുമാണ് സാറ തുറന്നു പറഞ്ഞത്. എന്തായാലും താരപുത്രിയുടെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

സുശാന്ത് സിങ് രാജ്പുത് നായകനായെത്തുന്ന കേദാര്‍നാഥ് പ്രണയവും ഡ്രാമയും ഫാന്റസിയും ഒത്തിണങ്ങിയ ചിത്രമാണ്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. അതിനൊപ്പം വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തെ പ്രണയ സിനിമയാക്കി അവതരിപ്പിക്കുന്നു എന്നാണ് ചിലരുടെ ആരോപണം. ഡിസംബര്‍ ഏഴിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com