അജു വര്‍ഗീസിനൊപ്പം കണ്ട ആ പെണ്‍കുട്ടി ഇതാണ്; മുഖം വെളിപ്പെടുത്തി താരം

'എന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും  സങ്കീര്‍ണമായ കഥാപാത്രം.. എന്നെ അത്ഭുതപ്പെടുത്തിയ നടി...'
അജു വര്‍ഗീസിനൊപ്പം കണ്ട ആ പെണ്‍കുട്ടി ഇതാണ്; മുഖം വെളിപ്പെടുത്തി താരം
Updated on
1 min read

ജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ചിത്രത്തിന്റെ ട്രെയിലറില്‍ മുഖം വെളിപ്പെടുത്താതെ അജു വര്‍ഗീസിനൊപ്പം പ്രത്യക്ഷപ്പെട്ട സുന്ദരി ആരെന്നറിയാനായിരുന്നു ആരാധകര്‍ക്ക് താല്‍പര്യം. ഇപ്പോഴിതാ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് സസ്‌പെന്‍സ് താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. 

റുഹാനി ശര്‍മയാണ് ആ നടി. പഞ്ചാബി മോഡലും തെലുങ്ക് നടിയുമായ റുഹാനി പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പോയ്‌സണ്‍, ആഗ്ര, കടൈസി ബെഞ്ച് കാര്‍ത്തി തുടങ്ങിയവയാണ് ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍.

'എന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും  സങ്കീര്‍ണമായ കഥാപാത്രം.. എന്നെ അത്ഭുതപ്പെടുത്തിയ നടി...' എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ നായികയുടെ മുഖം വെളിപ്പെടുത്തുന്നത്.

ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കേന്ദ്രകഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com