അടടാ...അടീങ്കടാ...' ഹരിനാരായണന്‍ ഗോപീസുന്ദര്‍ ടീമിന്റെ അടിപൊളി 'പോക്കിരി' ഗാനത്തിന്റെ വീഡിയോ 

തമിഴിലെ സൂപ്പര്‍ താരം ഇളയദളപതി വിജയ് 'യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന 'പോക്കിരി സൈമണ്‍  ഒരു കടുത്ത ആരാധകന്‍' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി 
അടടാ...അടീങ്കടാ...' ഹരിനാരായണന്‍ ഗോപീസുന്ദര്‍ ടീമിന്റെ അടിപൊളി 'പോക്കിരി' ഗാനത്തിന്റെ വീഡിയോ 
Updated on
1 min read

കൊച്ചി: ശ്രിവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന 'പോക്കിരി സൈമണ്‍' എന്ന ചിത്രത്തിന്റെ ആദ്യഗാനം ഇന്ന് യൂടൂബില്‍ റിലീസായിരിക്കുകയാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച് കാര്‍ത്തിക് ആലപിച്ച 'അടടാ അടീങ്കടാ' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത്.


തമിഴിലെ സൂപ്പര്‍ താരം ഇളയദളപതി വിജയ് 'യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് കെ.അമ്പാടിയാണ്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. സണ്ണി വെയിന്‍, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ബി.കെ.ഹരിനാരായണന്‍ എഴുതി ഗോപീസുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിജയ് സിനിമകളിലെന്ന പോലെ ഏറ്റവും ചടുലമായ ഗാനരംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ഗാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ പകുതിയോടെ 'പോക്കിരി സൈമണ്‍  ഒരു കടുത്ത ആരാധകന്‍' തീയറ്ററുകളില്‍ എത്തുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com