അടി ഇടി മാലപ്പടക്കം: പൊറിഞ്ചു മറിയം ജോസിന്റെ മോഷന്‍ പോസ്റ്റര്‍

ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നത് മുതലേ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 
അടി ഇടി മാലപ്പടക്കം: പൊറിഞ്ചു മറിയം ജോസിന്റെ മോഷന്‍ പോസ്റ്റര്‍
Updated on: 
1 min read

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നീ താരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നത് മുതലേ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 

ഇപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പുത്തന്‍ പള്ളി ജോസ് എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈല ഉഷ എത്തുന്നു. കാട്ടാളന്‍ പൊറിഞ്ചുവായി ജോജുവും വേഷമിടുന്നു. 

ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോക്‌സ് ബിജോയാണ് പൊറിഞ്ചു മറിയം ജോസിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER