'അടുത്ത മഴക്കാലത്തിന് മുന്നേ എങ്കിലും ഇറങ്ങുമോ?' കാളിദാസിന്റെ കിടിലൻ മറുപടി, കട്ടയ്ക്ക് ആരാധകരും 

ജാക്ക് ആൻഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ കാളിദാസ് ജയറാം
'അടുത്ത മഴക്കാലത്തിന് മുന്നേ എങ്കിലും ഇറങ്ങുമോ?' കാളിദാസിന്റെ കിടിലൻ മറുപടി, കട്ടയ്ക്ക് ആരാധകരും 
Updated on
1 min read

പുതിയ ചിത്രം ജാക്ക് ആൻഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ഇത്. മഞ്ജു വാര്യറും സൗബിനുമൊക്കെ ഒന്നിക്കുന്ന ചിത്രം ഏറെ നാളായി ചർച്ചകളിൽ സജീവമാണ്. 

കാളിദാസ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച പുതിയ ചിത്രം കണ്ടതും ഒരു പ്രേക്ഷകന്റെ സംശയമെത്തി. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും സിനിമ ഇറങ്ങുമോ എന്നായിരുന്നു ഇയാളുടെ സംശയം. എന്നാൽ ഇതിന് കിടിലൻ മറുപടി തന്നെയാണ് കാളിദാസ് നൽകിയിരിക്കുന്നത്. 'ബ്രോ, നിങ്ങൾ ശരിക്കും തിയറ്ററിൽ പോയിരുന്ന് കൊറോണ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ' എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. ഇതോടെ കാളി​ഗാസിന് പിന്തുണയുമായി ആരാധകരും എത്തി. മറുപടി കലക്കി എന്നാണ് ഇവരുടെ അഭിപ്രായം.  

2011ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'. ചിത്രീകരണം തുടങ്ങിയിട്ട് നാളേറെയായെങ്കിലും സിനിമയുടെ റിലീസ് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവരാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com