ജയ് ശ്രീറാം കൊലവിളിയാക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത് എഴുതിയതിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ അടൂരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. രാജ്യദ്രോഹക്കത്ത് എന്ന പേരിലുള്ള കവിത അടൂരിന്റെ കാരിക്കേച്ചറോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാലുവരി കവിതയിലൂടെയാണ് വിമര്‍ശനം. 'നാടിന്റെ തിന്മ സിനിമയാക്കി നാടായ നാടൊക്കെ കാട്ടി വിലസുന്നവര്‍, നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്' എന്നാണ് കവിതയിലൂടെ ചോദിക്കുന്നത്. 'പോയറ്റ് ട്രോള്‍' എന്ന തന്റെ ഹൈക്കു സീരീസിലൂടെയാണ് സോഹന്‍ റോയിയുടെ വിമര്‍ശനം.
ഫിലിം പാമ്പിന്റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും കവിതയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നു. 'ഡാം 999' സിനിമയുടെ സംവിധായകനും വ്യവസായിയും സിനിമ സംവിധായകനുമാണ് സോഹന്‍ റോയി.
രാമചന്ദ്ര ഗുഹ, മണിരത്‌നം, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, കൊങ്കണ സെന്‍ ശര്‍മ, അടൂര്‍ തുടങ്ങി അമ്പതോളം സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ മുസഫര്‍പൂര്‍ സദര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഹാര്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യത്തോടെ അയച്ച കത്തിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates