'അതിഥി രവി ഒരു കുളം കുഴിച്ചു...'; കൂട്ടുകാരിക്കായി തേപ്പുഗാനവുമായി കുഞ്ചാക്കോയും അനു സിത്താരയും

ഇരുവരും ചേര്‍ന്ന് സ്വന്തമായി എഴുതി, ഈണം പകര്‍ന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്
'അതിഥി രവി ഒരു കുളം കുഴിച്ചു...'; കൂട്ടുകാരിക്കായി തേപ്പുഗാനവുമായി കുഞ്ചാക്കോയും അനു സിത്താരയും
Updated on: 
1 min read

എല്ലാ ഫ്രണ്ട്‌സ് ഗ്രൂപ്പിലും കൂട്ടത്തിലെ ഒരാള്‍ക്കിട്ട് പണിയാന്‍ ഒരുങ്ങി ഇറങ്ങുന്ന ചങ്ക് കൂട്ടുകാര്‍. ഇത് ഇപ്പോള്‍ എത്ര വലിയ സിനിമ താരമാണെങ്കിലും ഇങ്ങനെ തന്നെയാണ്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് രസകരമായ ഒരു ഗാനത്തിലൂടെ സഹതാരമായ അതിഥി രവിയ്ക്ക് പണി കൊടുത്തത്. ഒരു വീഡിയോയിലൂടെയാണ് 'തേപ്പുകാരി'യായ തങ്ങളുടെ കൂട്ടുകാരിക്കായി ഇരുവരും പാട്ടുപാടിയത്. 

ഇരുവരും ചേര്‍ന്ന് സ്വന്തമായി എഴുതി, ഈണം പകര്‍ന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അതിഥി രവിക്ക് പണികൊടുക്കുന്ന ഇരുവരുടേയും വീഡിയോ. എന്നാലും ഇങ്ങനെ ഒക്കെ പണി കൊടുക്കാമോ എന്നാണ് ആരാധകരുടെ ചോദ്യം. 

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും വീഡിയോ പകര്‍ത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ അതിഥി രവിയാണ് നായികയായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER