'അതിര്‍ത്തി കടന്ന പ്രണയം' ; സംവിധായകന്‍ ശ്രീജിത്തിന് ബംഗ്ലാദേശി വധു

ബംഗ്ലാദേശിലെ സന്നദ്ധസംഘടനയുടെ ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം മേധാവിയായി പ്രവര്‍ത്തിക്കുകയാണ് മിഥില ഇപ്പോള്‍
'അതിര്‍ത്തി കടന്ന പ്രണയം' ; സംവിധായകന്‍ ശ്രീജിത്തിന് ബംഗ്ലാദേശി വധു
Updated on
1 min read

കൊല്‍ക്കത്ത : പ്രമുഖ സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി വിവാഹിതനായി. ബംഗ്ലാദേശി നടിയും മോഡലുമായ റഫിയാത്ത് റാഷിദ് മിഥിലയാണ് വധു. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

തുടര്‍ന്ന് ശ്രീജിത്തിന്റെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ നടന്ന സല്‍ക്കാരത്തില്‍ നടന്‍ രുദ്രനീല്‍ ഘോഷ്, ജിഷു സെന്‍ ഗുപ്ത, കവി ശ്രീജാതോ തുടങ്ങിയ ബംഗാളി സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. ബംഗ്ലാദേശിലെ സന്നദ്ധസംഘടനയുടെ ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം മേധാവിയായി പ്രവര്‍ത്തിക്കുകയാണ് മിഥില ഇപ്പോള്‍.

ഇവര്‍ തമ്മിലുള്ള പ്രണയബന്ധം ഏറെനാളായി ബംഗാള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. 2006 ല്‍ ബംഗ്ലാദേശ് സംഗീതജ്ഞന്‍ തഹ്‌സാ റഹ്മാനെ മിഥില വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2017 ല്‍ ഇവര്‍ വിവാഹമോചിതരായി. ഒരു മകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com