അതീവ ​ഗ്ലാമറസ്സായി പ്രിയ വാര്യർ ; പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി താരം ; ശ്രീദേവി ബം​ഗ്ലാവിന്റെ ടീസർ പുറത്ത് ( വീഡിയോ )

കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. 
അതീവ ​ഗ്ലാമറസ്സായി പ്രിയ വാര്യർ ; പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി താരം ; ശ്രീദേവി ബം​ഗ്ലാവിന്റെ ടീസർ പുറത്ത് ( വീഡിയോ )
Updated on
1 min read

മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ​ഗാനരം​ഗത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടി പ്രിയ വാര്യർ അതീവ ​ഗ്ലാമറസ്സായി പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്നു. പുതിയ ചിത്രമായ ശ്രീദേവി ബം​ഗ്ലാവിലാണ് പ്രിയ പുതിയ രൂപത്തിൽ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. 

പൂര്‍ണമായും ഇം​ഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ്  സൂചന. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Manjummel Boys, Soubin Shahir
Arjun Sarja
Bibin George and Dharmajan Bolgatty
Hanna Reji Koshy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com