അതെനിക്ക് “ഇമ്മാരി” പണിയാകുമെന്നു കരുതിയില്ല; ടൊവിനോ ഫാനായ മകൻ 'കോയ'യെ വെട്ടിലാക്കി, വി‍‍ഡിയോ

മകന്റെ താരാരാധനയിൽ വെട്ടിലായി നടൻ കൃഷ്ണശങ്കർ
അതെനിക്ക് “ഇമ്മാരി” പണിയാകുമെന്നു കരുതിയില്ല; ടൊവിനോ ഫാനായ മകൻ 'കോയ'യെ വെട്ടിലാക്കി, വി‍‍ഡിയോ
Updated on: 
1 min read

നടൻ ടൊവിനോ തോമസും ധനുഷും ഒന്നിച്ച തമിഴ് ചിത്രമാണ് മാരി ടൂ. ഈ സിനിമയിലൂടെ ഒരു താരപുത്രൻ കൂടെ ടൊവിനോയുടെ ആരാധകനായി മാറി. പ്രേമത്തിൽ ജോർജ്ജിന്റെ ഉറ്റചങ്ങാതിയായി എത്തിയ നടൻ കൃഷ്ണശങ്കറിന്റെ മകനാണ് മാരി ടൂ കണ്ട് കട്ട ടൊവിനോ ഫാൻ ആയത്. 

മകന്റെ താരാരാധനയിൽ വെട്ടിലായത് കൃഷ്ണശങ്കർ തന്നെയാണ്. ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ അച്ഛനെ കൂടുതൽ സമയം അടുത്തുകിട്ടിയ മകൻ കിടിലൻ പണി തന്നെയാണ് കൊടുത്തത്. അച്ഛന്റെ പുറത്തു കയറി ഇരുന്ന് പുഷ് അപ് എടുക്കാൻ ആയിരുന്നു ആവശ്യം. ഒടുവിൽ മകന്റെ ആവശ്യത്തിന് വഴങ്ങി 18 പുഷ് അപ്പുകൾ താരം എടുത്തു. 20 തികയ്ക്കണം എന്നായിരുന്നു ആവശ്യമെങ്കിലും ബാക്കി ടൊവിനോ ചെയ്യും എന്നുപറഞ്ഞാണ് ആളെ താഴെയിറക്കിയത്. 

മകനുമൊത്തുള്ള ഈ കുസൃതിയുടെ വീഡിയോ കൃഷ്ണശങ്കര്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ മകന്‍ എണ്ണുകയും അതനുസരിച്ച് അച്ഛന്‍ പുഷ്അപ്പുകള്‍ തുടരെ തുടരെ എടുക്കുന്നത് കാണാം. 'മകനേ ഓമി, നീ മാരി 2 കണ്ടു ഫാനായപ്പോള്‍ അതെനിക്ക് ''ഇമ്മാരി'' പണിയാകുമെന്നു കരുതിയില്ല..' എന്ന് കുറിച്ചാണ് ടൊവിനോയെ ടാ​ഗ് ചെയ്ത് താരം വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER