'അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ മനസിലാകില്ല' : ഭാവന

​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവർ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്
'അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ മനസിലാകില്ല' : ഭാവന
Updated on
1 min read

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. "മറ്റൊരാൾക്ക് നിങ്ങൾ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കർമ" എന്ന വാക്കുകളാണ് താരത്തിന്റെ പേജിൽ ഏറ്റവും ഒടുവിലായി  ഷെയർ ചെയ്തിരിക്കുന്നത്.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവർ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ പതിനയ്യായിരത്തിലേറെപ്പേർ  പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു.

ഭർത്താവ് നവീനിന്റെ  ബം​ഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോൾ. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഇൻസ്പെക്ടർ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട് കോം എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങളുടെ നിര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com