'അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു', നടി റാഷി ഖന്നയ്ക്കെതിരെ ‘നേക്കഡ്’ നായിക സ്വീറ്റി  

സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവം പങ്കുവച്ചാണ് സ്വീറ്റി റാഷി ഖന്നയ്ക്കെതിരെ രം​ഗത്തെത്തിയത്
'അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു', നടി റാഷി ഖന്നയ്ക്കെതിരെ ‘നേക്കഡ്’ നായിക സ്വീറ്റി  
Updated on: 
1 min read


തെലുങ്ക് നടി റാഷി ഖന്നയ്‌ക്കെതിരെ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാം ഗോപാൽ വർമ്മ ചിത്രം നേക്കഡിലെ നായിക സ്വീറ്റി.  റാഷി തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നാണ് സ്വീറ്റിയുടെ ആരോപണം. നടി ആകുന്നതിനു മുമ്പ് സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവം പങ്കുവച്ചാണ് സ്വീറ്റി റാഷി ഖന്നയ്ക്കെതിരെ രം​ഗത്തെത്തിയത്. 

ശ്രീ രാപക എന്നാണ് സ്വീറ്റിയുടെ യഥാർത്ഥ പേര്. "റാഷി നായികയായ സുപ്രീം എന്ന സിനിമയിൽ ഞാനായിരുന്നു കോസ്റ്റ്യൂം ഡിസൈനർ. വെളുപ്പിനു മൂന്ന് മണിയായപ്പോൾ സാരിയുടെ ഡ്രെയ്പ് ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് റാഷി ഖന്ന എന്നെ വിളിച്ചു. അവിടെ എത്തിയപ്പോൾ സ്ത്രീകളടക്കം 150 ഓളം ആൾക്കാർ അവിടെയുണ്ടായിരുന്നു. അവരിൽ ആർക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു.എന്നാൽ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്. അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു”,സ്വീറ്റി പറയുന്നു. 

പട്ടാസ് എന്ന ധനുഷ് ചിത്രം ഒരുക്കിയ സംവിധായകൻ അനിൽ രവിപുഡിക്കും റാഷി തന്നോട് അപമര്യാദയായി പെരുമാറിയ കാര്യം അറിയാമെന്നും സ്വീറ്റി പറയുന്നു. ഡാൻസ് മാസ്റ്റർ രാജു സുന്ദരം മാസ്റ്ററോടും ഇക്കാര്യം താൻ സെറ്റിൽ വെച്ച് പറഞ്ഞതായും സ്വീറ്റി പറഞ്ഞു. രു തെലുങ്ക് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com