'അത് ഒരു സാഹസം തന്നെയായിരുന്നു, എല്ലാ അര്‍ത്ഥത്തിലും'; നിക്കിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്‌ തുറന്നുപറഞ്ഞ് പ്രിയങ്ക 

2018 ജൂണിലാണ് മധു ചോപ്രയുമായുള്ള നിക്കിന്റെ ആദ്യ കണ്ടുമുട്ടല്‍
'അത് ഒരു സാഹസം തന്നെയായിരുന്നു, എല്ലാ അര്‍ത്ഥത്തിലും'; നിക്കിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്‌ തുറന്നുപറഞ്ഞ് പ്രിയങ്ക 
Updated on
1 min read

നിക്കിനെ അമ്മ മധു ചോപ്രയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ താന്‍ വളരെയധികം ആശങ്കപ്പെട്ടിരുന്നെന്ന് തുറന്ന്പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. പ്രണയത്തിലായി ഒരു മാസത്തിനുള്ളില്‍ തന്നെ നിക്ക് ഇന്ത്യയിലെത്തിയിരുന്നു. 2018 ജൂണിലാണ് മധു ചോപ്രയുമായുള്ള നിക്കിന്റെ ആദ്യ കണ്ടുമുട്ടല്‍. 

' നിക്കിന്റെ മാതാപിതാക്കളെ ആദ്യമായി കണ്ടപ്പോള്‍ എനിക്കൊട്ടും ആശങ്കയില്ലായിരുന്നു. ഒരു വിവാഹാഘോഷത്തിനിടയിലാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. ഞാന്‍ യുഎസ്സില്‍ ജീവിച്ചിട്ടുള്ളതുമാണ്. പക്ഷെ നിക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു സംസ്‌കാരം ആയതുകൊണ്ട് നിക്ക് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ പേടി. എല്ലാ അര്‍ത്ഥത്തിലും അതൊരു സാഹസം തന്നെയായിരുന്നു', പ്രിയങ്ക പറഞ്ഞു. 

നിക്കും അമ്മയും ആദ്യമായി സംസാരിച്ചപ്പോള്‍ അവര്‍ തമ്മില്‍ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലാകുന്നില്ലായിരുന്നെന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. 'ഒരു മുരള്‍ച്ച മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അവര്‍ പറയുന്നത് തമ്മില്‍ മനസ്സിലാകുമോ എന്നുപോലും ഞാന്‍ ചിന്തിച്ചു, കാരണം എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു', പ്രിയങ്ക പറഞ്ഞു. ഇന്‍സ്റ്റൈല്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇതേക്കുറിച്ച് സംസാരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com