അത് ക്രൂരതയാണ്, എന്റെ മക്കളെ വെറുതെ വിടൂ; വൈകാരികമായി പ്രതികരിച്ച്‌ അജയ് ദേവഗണ്‍ 

വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂ എന്നാണ് അജയ്‌യുടെ വാക്കുകള്‍
അത് ക്രൂരതയാണ്, എന്റെ മക്കളെ വെറുതെ വിടൂ; വൈകാരികമായി പ്രതികരിച്ച്‌ അജയ് ദേവഗണ്‍ 
Updated on: 
1 min read

മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍. വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂ എന്നാണ് അജയ്‌യുടെ വാക്കുകള്‍. 

'ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണ് അത് എന്നെ ഏറെ വേദനിപ്പിക്കുന്നു', അജയ് പറഞ്ഞു. ഞാനും കജോളും അഭിനേതാക്കളാണ്. ഞങ്ങളെ ജഡ്ജ് ചെയ്‌തോളൂ... ഞങ്ങള്‍ കാരണമാണ് ഞങ്ങളുടെ കുട്ടികള്‍ എപ്പോഴും സ്‌പോട്ട്‌ലൈറ്റിന് കീഴിലാവുന്നത്, അജയ് കൂട്ടിച്ചേര്‍ത്തു. 

അജയ് ദേവ്ഗണിന്റെയും നടി കജോളിന്റെയും മകളായ ന്യസയുടെ എയര്‍പോര്‍ട്ട് ചിത്രം ഉപയോഗിച്ച് പുറത്തുവരുന്ന ട്രോളുകള്‍ക്കെതിരെയാണ് അജയ് പ്രതികരിച്ചിരിക്കുന്നത്. ന്യസയുടെ ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER