അത്ഭുതപ്പെടുത്താൻ നോളൻ വീണ്ടുമെത്തുന്നു; 'ടെനറ്റ്' ഇന്ത്യയിലെത്തുന്നത് ഡിസംബറിൽ, റിലീസ് ഡേറ്റ് പുറത്ത് 

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും
അത്ഭുതപ്പെടുത്താൻ നോളൻ വീണ്ടുമെത്തുന്നു; 'ടെനറ്റ്' ഇന്ത്യയിലെത്തുന്നത് ഡിസംബറിൽ, റിലീസ് ഡേറ്റ് പുറത്ത് 
Updated on: 
1 min read


ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ടെനറ്റ്' റിലീസിനൊരുങ്ങുന്നു. അടുത്ത മാസം നാലാം തിയതിയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. 

വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടി ഡിംപിൾ കപാഡിയയാണ് ഈ വിവരം പുറത്തുവിട്ടത്. ഡിംബിൾ കബാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എലിസബത്ത് ഡെബിക്കി, ആരോൺ ടെയ്‌ലർ ജോൺസൺ എന്നിവരും ടെനറ്റിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സിങ്കോപി പ്രൊഡക്ഷനിൽ എമ്മ തോമസും നോളനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. 

മൂന്നാം ലോക മഹായുദ്ധത്തിൽനിന്നു ലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് ടെനറ്റിലെ നോളന്റെ നായകന്മാരായ ജോൺ ഡേവിഡ് വാഷിംഗ്ടണും റോബർട്ട് പാറ്റിൻസണും. ഏഴോളം രാജ്യങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സിനിമയ്ക്കായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കഥാപശ്ചാത്തലം കൊണ്ടും സാങ്കേതികതയും കൊണ്ടും നോളൻ വീണ്ടും വിസ്മയിപ്പിക്കുമെന്നുതന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER