അന്തരിച്ച ഛായാഗ്രഹകൻ ബി കണ്ണനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പൻ. അദ്ദേഹത്തിന്റെ വിയോഗം തനിക്കും സിനിമാലോകത്തിനും തീരാ നഷ്ടമാണെന്ന് അഴകപ്പൻ പറയുന്നു. കണ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച സിനിമകളെയും അദ്ദേഹവുമായുള്ള വ്യക്തിബന്ധവും ഓർത്തെടുക്കുകയാണ് അഴകപ്പൻ.
അഴകപ്പന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം
സൗത്ത് ഇന്ത്യൻ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (എസ്ഐസിഎ) ജനറൽ സെക്രട്ടറിയായിരുന്ന കണ്ണൻ സർ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറായിരുന്നു. കേരള സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു നല്ല വ്യക്തിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ഞാനും അദ്ദേഹവുമായി സ്ഥിരമായി ബന്ധം ഉണ്ടായിരുന്നു. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംവിധായകൻ ഭാരതി രാജ സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം. കടൽപ്പൂക്കൾ എന്ന ചിത്രത്തിനു വി ശാന്താറാം പുരസ്‌കാരം ലഭിച്ചിരുന്നു. സംവിധായകൻ ഭീം സിങ്ങിന്റെ മകനാണ്. എഡിറ്റർ ബി ലെനിൻ സഹോദരനാണ്.
അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും.. മിസ് യൂ സർ.. മുതൽ മര്യാദൈ, നിഴൽഗൾ, കാതൽ ഓവിയം, തുടങ്ങിയവയിലും മലയാളം, തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുള്ള ഗ്രാമഭംഗി മറക്കാനാവുന്നതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates