അനു സിത്താരയുടെ അനുജത്തി സിനിമയിലേക്ക്

കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് അനു സൊനാര
അനു സിത്താരയുടെ അനുജത്തി സിനിമയിലേക്ക്
Updated on: 
1 min read

മലയാളത്തിലെ വിജയനായിക അനു സിത്താരയുടെ അനുജത്തി അനു സൊനാര സലാം സിനിമയിലേക്ക് അരങ്ങേറുന്നു. സുരേഷ് ഉണ്ണിത്താന്‍ സംവിധാനും ചെയ്യുന്ന ക്ഷണം എന്ന സിനിമയിലൂടെയാണ് അനു സൊനാര അഭിനയ രംഗത്തേക്ക് എത്തുന്നത്. ഹൊറര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് അനു സൊനാര. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി, മാപ്പിളപ്പാട്ട് ഇനങ്ങളില്‍ സ്ഥിരം മത്സരാര്‍ത്ഥിയാണ് താരസഹോദരി. ലാല്‍, ഭരത്, അജ്മല്‍ അമീര്‍, കൃഷ്, ദേവന്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, സ്‌നേഹ അജിത് എന്നിവരാണ് ക്ഷണത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കുട്ടിക്കാനത്ത് ആരംഭിച്ചു. ശ്രീകുമാര്‍ അരൂക്കുറ്റി രചന നിര്‍വഹിക്കുന്ന സിനിമ ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റെജി തമ്പിയുമാണ് നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com