

ന്യൂഡല്‍ഹി : പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം പ്രശസ്ത നടന്‍ അനുപം ഖേര്‍ രാജിവെച്ചു. ജോലി തിരക്കു കൊണ്ടാണ് രാജിയെന്ന് അനുപം ഖേര്‍ അറിയിച്ചു. 2017 ലാണ് അനുപം ഖേര്‍ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തനിക്ക് നിരവധി പരിപാടികള്‍ ഉള്ളതിനാല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ സമയക്കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് അനുപം ഖേര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ടെലിവിഷന്‍-സിനിമ താരം ഗജേന്ദ്ര ചൗഹാനില്‍ നിന്നാണ് അനുപം ഖേര്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത്.
It has been an honour, a privilege & a great learning experience to be the Chairman of the prestigious @FTIIOfficial. But because of my international assignments I won’t have much time to devote at the institute. Hence decided to send my resignation. Thank you.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates