അനുഷ്‌കയെക്കുറിച്ച് കരണ്‍ ചോദിച്ചു, നിങ്ങളാണ് തുടങ്ങിവെച്ചതെന്ന് പ്രഭാസ്

രാജമൗലി, പ്രഭാസ്, റാണാ ദഗ്ഗുബാട്ടി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
അനുഷ്‌കയെക്കുറിച്ച് കരണ്‍ ചോദിച്ചു, നിങ്ങളാണ് തുടങ്ങിവെച്ചതെന്ന് പ്രഭാസ്
Updated on
1 min read


ബോളിവുഡിന്റെ ഹിറ്റ് മേക്കര്‍ കരണ്‍ജോഹര്‍ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരണ്‍' എന്ന പരിപാടി വിജയകരമായി ആറാം സീസണിലേക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ അടുത്ത ഞായാറാഴ്ച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിലെ അഭിനേതാക്കളും.

രാജമൗലി, പ്രഭാസ്, റാണാ ദഗ്ഗുബാട്ടി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പുറത്ത് വിട്ട പ്രമോകളില്‍ വിവാദപരമായ ചോദ്യങ്ങള്‍ കരണ്‍ജോഹര്‍ ഇവരോട് ചോദിക്കുന്നുണ്ട്. റാണാ ദഗ്ഗുബാട്ടി ചോദ്യങ്ങില്‍ ഊര്‍ജസ്വലനായി നില്‍ക്കുമ്പോള്‍ പ്രഭാസ് അല്‍പ്പം നാണം കുണുങ്ങിയാണ് പ്രത്യക്ഷപ്പെടുന്നത്. 

ഒരുപാട് നാളുകള്‍ പിന്നാലെ നടന്ന് കെഞ്ചി പറഞ്ഞാണ് ഇവര്‍ ഷോയില്‍ എത്തിയതെന്ന് കരണ്‍ജോഹര്‍ പറയുന്നു. അനുഷ്‌ക ഷെട്ടിയുമായുള്ള പ്രണയ ഗോസിപ്പുകളെപ്പറ്റി ചോദിക്കാനും കരണ്‍ ജോഹര്‍ മറന്നില്ല. എന്നാല്‍ നിങ്ങളാണ് തുടങ്ങിവെച്ചതെന്ന് കൂസൃതി ചിരിയോടെ മറുപടി പറഞ്ഞ് പ്രഭാസ് ഒഴിഞ്ഞ് മാറുന്നതായാണ് പ്രമോയില്‍ കാണുന്നത്.

ഇതാദ്യമായിട്ടാണ് കോഫി വിത്ത് കരണ്‍ ജോഹറില്‍ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ എത്തുന്നത്. ഇതിന്റെ പ്രമോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ എത്തുന്ന എപ്പിസോഡ് അടുത്ത ഞായാറാഴ്ച്ചയാണ് സംപ്രേക്ഷണം ചെയ്യുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com