'അന്നയും റസൂലും കണ്ട്‌ ഞാന്‍ അബിയോട് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്ത് നിന്റെ മകന്‍ വരുമെന്ന്'; ഷെയ്‌നിനെ പ്രശംസിച്ച് നാദിര്‍ഷ

ഷെയ്‌നിന്റെ ആദ്യ സിനിമയായ അന്നയും റസൂലും കണ്ട് അന്ന് അബിയോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തുകൊണ്ടാണ് ഫേയ്‌സ്ബുക് പോസ്റ്റ്
'അന്നയും റസൂലും കണ്ട്‌ ഞാന്‍ അബിയോട് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്ത് നിന്റെ മകന്‍ വരുമെന്ന്'; ഷെയ്‌നിനെ പ്രശംസിച്ച് നാദിര്‍ഷ
Updated on: 
1 min read

മലയാളികളുടെ മനസ് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ കൈയടിവാങ്ങുകയാണ് ഷെയ്‌ന്‍ നിഗം. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനനും സംവിധായകനുമായ നാദിര്‍ഷ. ഷെയ്‌നിന്റെ ആദ്യ സിനിമയായ അന്നയും റസൂലും കണ്ട് അന്ന് അബിയോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തുകൊണ്ടാണ് ഫേയ്‌സ്ബുക് പോസ്റ്റ്. അബിയുടെ ആഗ്രഹം മകനിലൂടെ യാഥാര്‍ത്ഥ്യമാവുകയാണെന്നാണ് അദ്ദേഹം കുറിച്ചത്.

'കുറേനാള്‍ മുന്‍പ് (അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് 'കുമ്പളങ്ങി നൈറ്റ്‌സ് ' എന്ന സിനിമയില്‍ ഷൈനിന്റേത്. അതിഗംഭീരമായി മോനെ' നാദിര്‍ഷ കുറിച്ചു. മിമിക്രിയിലൂടെയാണ് നാദിര്‍ഷയും അബിയുമെല്ലാം തങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത്. ഒരുമിച്ച് നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2017 ലാണ് അര്‍ബുദം ബാധിച്ച് അദ്ദേഹം മരിക്കുന്നത്.

നാല് സഹോദരന്മാരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER