അന്ന് മുതല്‍ ഇന്ന് വരെ രജിഷ എന്നെ സഹായിച്ചിട്ടുണ്ട്; സർജാനോ ഖാലിദ്  

രജിഷയെ പോലൊരു നായികയെ കിട്ടിയത് ഭാ​ഗ്യമാണ്, സർജാനോ
അന്ന് മുതല്‍ ഇന്ന് വരെ രജിഷ എന്നെ സഹായിച്ചിട്ടുണ്ട്; സർജാനോ ഖാലിദ്  
Updated on
1 min read

നോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രജിഷയുടെ കാമുകനായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു സർജാനോ ഖാലിദ്. ജൂൺ എന്ന കന്നി ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത് ഫലിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കോഴിക്കോടുകാരൻ. ആദ്യ ചിത്രത്തിൽ രജിഷയെ നായികയായി കിട്ടിയതിന്റെ സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല. രജിഷയെ പോലൊരു നായികയെ കിട്ടിയത് ഭാ​ഗ്യമാണെന്നാണ് സർജാനോയുടെ വാക്കുകൾ. 

'ഓഡിഷനെത്തിയപ്പോഴാണ് രജിഷയാണ് നായികയെ‌ന്ന് അറിയുന്നതും കാണുന്നതും‌. അന്ന് ഞങ്ങള്‍ തമ്മിൽ ഒരു കോംപിനേഷൻ സീൻ ചെയ്യാൻ ഉണ്ടായിരുന്നു. അന്നു മുതല്‍ ഇന്നു വരെ രജിഷ എന്നെ ഓരോ ടിപ്സ് ഒക്കെ പറഞ്ഞുതന്ന് സഹായിച്ചിട്ടുണ്ട്. അത്തരമൊരു നായികയെ കിട്ടിയത് ഭാഗ്യമാണ്.' രജിഷ ചെയ്തത്രയൊന്നും സിനിമക്കു വേണ്ടി താൻ കഷ്ടപ്പെട്ടിട്ടില്ലെന്നും സർജാനോ കൂട്ടിച്ചേർത്തു. 

ജൂണിലെ നോയലും താനും തമ്മിൽ വലിയ അന്തരങ്ങളൊന്നുമില്ലെന്നും സർജാനോ പറയുന്നു. 'നോയൽ എന്ന കഥാപാത്രത്തിൻറെ 50 ശതമാനവും ഞാൻ തന്നെയാണ്. ബാക്കി കഥാപാത്രത്തിന് അനുസരിച്ചുള്ള മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com