'അബൂക്ക എപ്പോഴും അതിശയിപ്പിക്കും', ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ; അച്ചായൻ മാസ്സ് എന്ന് ആരാധകരും, വിഡിയോ 

ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലാകുന്നത്
'അബൂക്ക എപ്പോഴും അതിശയിപ്പിക്കും', ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ; അച്ചായൻ മാസ്സ് എന്ന് ആരാധകരും, വിഡിയോ 
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ നടൻ അബു സലിം തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ തോമസ്. വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്അപ്പ് രീതിയായിരുന്നു അബു സലിം ചലഞ്ചിനായി തിരഞ്ഞെടുത്തത്. മലയാളത്തിലെ യുവ നായകന്മാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയും തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. 

ഇപ്പോഴിതാ ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലാകുന്നത്. അബു സലിം ശരീരഭംഗി നിലനിർത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന് കുറിച്ചാണ് ടൊവിനോ ചലഞ്ച് വിഡിയോ പങ്കുവച്ചത്. #abukkaschallenge എന്ന ഹാഷ്ടാ​ഗും ചേർത്തിട്ടുണ്ട്. 

ടൊവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. മച്ചാനെ തകർത്തു, ഇച്ചായൻ കിടുവല്ലേ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. അബു സലിമിന്റെ പ്രായത്തിലും ഈ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമോ എന്ന് നോക്കണം എന്നും ചിലർ പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER