അബ്‌റാമിനും സുഹാനയ്ക്കുമൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് കിംഗ് ഖാനും ഗൗരിയും 

ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
അബ്‌റാമിനും സുഹാനയ്ക്കുമൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് കിംഗ് ഖാനും ഗൗരിയും 
Updated on
1 min read

ബോളിവുഡിന്റെ എല്ലാ തിരക്കുകളില്‍ നിന്നും വിട്ട് നിന്ന് തികച്ചും സ്വകാര്യമായി തങ്ങളുടെ 26-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് കിംഗ് ഖാന്‍ ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഒരു ചെറിയ ട്രിപ്പും വീട്ടില്‍ ഒരുക്കിയ ചെറിയ ആഘോഷവുമായി വളരെ ലളിതമായായിരുന്നു ഇരുവരുടടെയും വിവാഹ വാര്‍ഷിക ദിനം. സുഹാനയോടും അബറാമിനോടുമൊപ്പം ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയ ഇവര്‍ മുംബൈയിലെ അലിബഗ്ഗിലുള്ള വീട്ടിലേക്കാണ് മടങ്ങിയത്. 

ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ ഗൗരി ഖാനും ഷാറൂഖ് ഖാനും മകന്‍ അബ്‌റാമും
ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ ഗൗരി ഖാനും ഷാറൂഖ് ഖാനും മകന്‍ അബ്‌റാമും


യാത്രയിലുടനീളം അച്ഛന്റെ തോളില്‍ സുഖമായി ഉറങ്ങിയ അബ്‌റാം പതിവുപോലെ ശ്രദ്ധയാകര്‍ഷിച്ചു. ചുറ്റുമുള്ള ബഹളത്തിനിടയില്‍ മകന്റെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന ഷാറൂഖിനെയും ആളുകള്‍ കൗതുകത്തോടെയാണ് നോക്കിയത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ആഘോഷമായിരുന്നു അലിബഗ്ഗിലെ വീട്ടില്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

സുഹാന
സുഹാന

കാലിഫോര്‍ണിയയിലായതുകൊണ്ട് മൂത്തമകന്‍ ആര്യന് ആഘോഷങ്ങളില്‍ പങ്കെടുക്കാനായില്ല. സുഹാനയുടെ രണ്ട് അടുത്ത സൂഹൃത്തുക്കളായ ഷാന്യാ കപൂറും അനന്യാ പാണ്ടെയും ഗേറ്റ് വേയില്‍ ഷാറൂഖിനും കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. 1991 ഒക്ടോബര്‍ 25നായിരുന്നു ഷാറൂഖിന്റെയും ഗൗരിയുടെയും വിവാഹം. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സുഹാനയും സുഹത്തുക്കളായ അനന്യാ പാണ്ടെയും ഷാന്യാ കപൂറും
സുഹാനയും സുഹത്തുക്കളായ അനന്യാ പാണ്ടെയും ഷാന്യാ കപൂറും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com