അഭിഷേക് ബച്ചനും ജിമിക്കി കമ്മല്‍ ഭ്രാന്ത്; പാട്ടിന്റെ വിജയത്തിന് പിന്നില്‍ തന്റെ തലയാണെന്ന് ജൂഡ്

തന്റെ തല കാരണമാണ് പാട്ട് വന്‍ ഹിറ്റ് ആയതെന്നാണ് സംവിധായകനും വെളിപാടിന്റെ പുസ്തകത്തിലെ അഭിനേതാവുമായ ജൂഡ് ആന്റണിയുടെ വാദം
അഭിഷേക് ബച്ചനും ജിമിക്കി കമ്മല്‍ ഭ്രാന്ത്; പാട്ടിന്റെ വിജയത്തിന് പിന്നില്‍ തന്റെ തലയാണെന്ന് ജൂഡ്
Updated on
1 min read

മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ വന്‍ തരംഗമാണ് തീര്‍ത്തത്. ഈ പാട്ടിന് ചുവടുവയ്ക്കാത്തവര്‍ കുറവാണ്. എന്നാല്‍ മലയാളികളുടെ സ്വന്തം ജിമിക്കി കമ്മലിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ഒരാള്‍ അങ്ങ് ബോളിവുഡിലുണ്ട്. സൂപ്പര്‍താരം അഭിഷേക് ബച്ചനാണാണ് ജിമിക്കി കമ്മലിനോടുള്ള കടുത്ത ആരാധന തുറന്നു പറഞ്ഞത്. 

പാട്ടിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് അഭിഷേക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ജിമിക്കി കമ്മല്‍ കേള്‍ക്കുന്നത് നിര്‍ത്താന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ തല കാരണമാണ് പാട്ട് വന്‍ ഹിറ്റ് ആയതെന്നാണ് സംവിധായകനും വെളിപാടിന്റെ പുസ്തകത്തിലെ അഭിനേതാവുമായ ജൂഡ് ആന്റണിയുടെ വാദം. അഭിഷേകിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇത് ഫേയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് താഴെയായി ജൂഡ് ഇങ്ങനെ കുറിച്ചു. 'എന്റെ തല കണ്ടാല്‍ പിന്നെല്ലാം ഹിറ്റാ'.

ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകം പരാജയമായിരുന്നെങ്കിലും കോടിക്കണക്കിന് ആളുകളാണ് ജിമിക്കി കമ്മല്‍ കണ്ടത്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും പാട്ട് പാടിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com