അഭിഷേക് ബച്ചന് കോവിഡ് മുക്തി; 26 ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു 

പരിശോധനാഫലം നെ​ഗറ്റീവ് ആയ വിവരം അഭിഷേക് തന്നെയാണ് ആരാധകരെ അറിയിച്ചത്
അഭിഷേക് ബച്ചന് കോവിഡ് മുക്തി; 26 ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു 
Updated on
1 min read

മുംബെെ: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ ആശുപത്രിവിട്ടു. പരിശോധനാഫലം നെ​ഗറ്റീവ് ആയ വിവരം അഭിഷേക് തന്നെയാണ് ആരാധകരെ അറിയിച്ചത്. പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്കും നാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി കുറിച്ചു. 

'ഞാൻ നിങ്ങളോട് പറഞ്ഞില്ലേ' എന്ന് കുറിച്ചാണ് അഭിഷേകിന്റെ പോസ്റ്റ് തുടങ്ങുന്നത്. കോവിഡ് പരിശോധനാഫലം നെ​ഗറ്റീവായെന്നും വീട്ടിൽ പോകാനാകുന്നതിൽ സന്തോഷവാനാണെന്നും താരം കുറിച്ചു. ഇതോടെ ബച്ചൻ കുടുംബത്തിൽ എല്ലാവരും കോവിഡ്  വിമുക്തരായി.

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടുപിന്നാലെ അഭിഷേകിന്റേയും ഫലം പോസിറ്റീവായി. തുടർന്ന് ഇരുവരേയും മുംബൈയിലെ നാനാവദി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യയും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നെ​ഗറ്റീവായി. ഈ മാസം രണ്ടാം തിയതിയാണ് അമിതാഭ് രോ​ഗം ഭേദമായി ആശിപത്രിവിട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com