അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു; മുപ്പത് ജീവനക്കാര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു.
അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു; മുപ്പത് ജീവനക്കാര്‍ നിരീക്ഷണത്തില്‍
Updated on
1 min read

മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു. മുംബൈയിലെ ജല്‍സ, പ്രതീക്ഷ, ജനക്, വത്സ എന്നീ ബംഗ്ലാവുകളാണ് അടച്ചത്. അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇവ അടച്ചത്. ബംഗ്ലാവുകളില്‍ ജോലി ചെയ്യുന്ന മുപ്പതുപേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ഫലം പുറത്തുവന്നിട്ടില്ല.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയ ബച്ചന്‍, ശ്വേത അഗസത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com