അമ്പിളി ദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; സന്തോഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍

ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു
അമ്പിളി ദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; സന്തോഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍
Updated on
1 min read


അമ്പിളി ദേവി - ആദിത്യന്‍ ജയന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ആദിത്യന്‍ ജയന്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം ആരാധകരോടു പങ്കുവച്ചത്. വല്യച്ഛന്റെ മാസവും അമ്മയുടെ നക്ഷത്രവുമാണ് കുഞ്ഞിന്. പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദിയുണ്ടെന്നും ആദിത്യന്‍ കുറിച്ചു.

''ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മയുടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി'', അമ്പിളി ദേവിക്കൊപ്പമുളള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ ഓരോ ചെറിയ വിശേഷങ്ങളും ആദിത്യനും അമ്പിളിയും പങ്കുവയ്ക്കാറുണ്ട്. അമ്പിളി ദേവി ഗുരുതരമായ അവസ്ഥയിലാണെന്ന രീതിയില്‍ ചില ഓണ്‍ലൈനുകള്‍ നടത്തിയ വ്യാജപ്രചരണത്തിനെതിരെ ആദിത്യന്‍ ജയന്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍. 2019 ജനുവരി 25ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com