

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹം കഴിച്ചത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇരുവരും വിവാഹിതരായതിന് പിന്നാലെ അമ്പിളിയുടെ മുന്‍ ഭര്‍ത്താവും സീരിയല്‍ രംഗത്തെ ക്യാമറാമാനുമായ ലോവല്‍ കേക്ക് മുറിച്ചു ആഘോഷം നടത്തിയതും, ആദിത്യന്റെ നാലാമത്തെ വിവാഹമാണ് ഇതെന്ന പ്രചാരണങ്ങള്‍ വന്നതും വലിയ വാര്‍ത്തയായിരുന്നു.
കേക്ക് മുറിയും മറ്റ് താരങ്ങളുടെ ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. ഇതോടെ ലോവലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പിളിയും ആദിത്യനും രംഗത്തെത്തി. ലോവലിന് മകന്റെ പ്രായം പോലും അറിയില്ലെന്നും അവന്റെ പിറന്നാള്‍ പോലും ഓര്‍ത്ത് വയ്ക്കാത്ത ആള്‍ക്ക് മുന്‍ഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് എന്നുമായിരുന്നു അമ്പിളിയുടെ പ്രതികരണം.
താന്‍ നാല് വിവാഹമൊന്നും ചെയ്തിട്ടില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് തനിക്ക് നന്നായി അറിയാമെന്നും ആദിത്യനും വ്യക്തമാക്കിയിരുന്നു. ഇനിയും ഉപദ്രവിച്ചാല്‍ പലതും പുറത്ത് പറയേണ്ടി വരുമെന്നും ആദിത്യന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി വന്നിരിക്കുകയാണ് അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോവല്‍ പ്രതികരിച്ചത്. അമ്പിളിയുടേയും തന്റെയും പ്രണയവിവാഹമായിരുന്നുവെന്നും എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം എട്ടു മാസം മുന്‍പാണ് ബന്ധം വേര്‍പെടുത്തുന്നതെന്നും അതും അമ്പിളിയുടെ തീരുമാനമായിരുന്നുവെന്നും ലോവല്‍ പറയുന്നു.
'പുറത്ത് നിന്ന ചിലര്‍ വെച്ച പാരകളാണ് തങ്ങളുടെ ദാമ്പത്യം തകര്‍ത്തത്. തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍ ആണ്. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍ ആദിത്യന്റെ സ്ഥിരം നമ്പറുകളാണ് അതിന് തെളിവുകള്‍ ഉണ്ട്.
കൂടാതെ മകനെ തന്നില്‍ നിന്നും അകറ്റിയെന്നും ലോവല്‍ ആരോപിക്കുന്നു. 'എന്നെ ഭീകരനായിട്ടാണ് ആറ് വയസുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്. കോടതി പറഞ്ഞ തുക അവര്‍ക്ക് മുടങ്ങാതെ നല്‍കുന്നുണ്ട്. എന്റെ കുഞ്ഞിനെ കയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്'. ലോവല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates