'അമ്മയുടെ കൈ മുറുകെ പിടിച്ച് ഞാന്‍ ചോദിച്ചു 'ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ?''; മുഖക്കുരു വില്ലനായിരുന്നു എന്ന് സായി പല്ലവി

ചെറുപ്പകാലത്ത് താരത്തിനും മുഖക്കുരു പ്രശ്‌നമായിരുന്നു. മുഖക്കുരു മറയ്ക്കുന്നതിനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു എന്നാണ് താരം പറയുന്നത്
'അമ്മയുടെ കൈ മുറുകെ പിടിച്ച് ഞാന്‍ ചോദിച്ചു 'ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ?''; മുഖക്കുരു വില്ലനായിരുന്നു എന്ന് സായി പല്ലവി
Updated on: 
1 min read

മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞാണ് സായി പല്ലവി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചുവന്ന മുഖക്കുരുവുമായി പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനസില്‍ കയറിയ സായി പല്ലവി ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നടിയാണ്. മലര്‍ വരുന്നതിന് മുന്‍പ് മുഖക്കുരുവിലെ ഭൂലോകപ്രശ്‌നമായി കണ്ടിരുന്നവരാണ് ഭൂരിഭാഗം പേരും. മുഖക്കുരു വന്നാല്‍ സൗന്ദര്യം നഷ്ടപ്പെടും എന്നുവരെ കരുതിയിരുന്നവരുണ്ട്. എന്നാല്‍ മുഖക്കുരുവിനും സൗന്ദര്യമുണ്ടെന്ന് തെളിയിക്കാന്‍ സായി പല്ലവിക്കായി. 

എന്നാല്‍ ചെറുപ്പകാലത്ത് താരത്തിനും മുഖക്കുരു പ്രശ്‌നമായിരുന്നു. മുഖക്കുരു മറയ്ക്കുന്നതിനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു എന്നാണ് താരം പറയുന്നത്. പ്രേമം ഇറങ്ങുന്ന സമയത്ത് തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന പേടിയും താരത്തിനുണ്ടായിരുന്നു. പ്രേമം തന്ന കോണ്‍ഫിഡന്‍സിലാണ് മേക്കപ്പ് വേണ്ട എന്ന തീരുമാനത്തില്‍ എത്തിയതെന്നും സായി കൂട്ടിച്ചേര്‍ത്തു. 

പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു 'ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ?'  ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്. നിങ്ങള്‍ എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു. സായി പല്ലവി പറഞ്ഞു. 

സിനിമയില്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലും താരത്തിന് താല്‍പ്പര്യമില്ല. ചെറുപ്പത്തില്‍ ചെറിയ ഉടുപ്പ് ധരിച്ച് ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നാണ് താരം പറയുന്നത്. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് തന്റെ രീതിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരനാണ് താരത്തിന്റെ പുതിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER