'അമ്മാ.., നോ പിക്‌': കരീനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കുഞ്ഞ് തൈമൂര്‍

ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റിനും ഇല്ലാത്തപ്പോള്‍ മകന്‍ എങ്ങനെയാണെന്നാണ് കരണ്‍ ജോഹര്‍ ചോദിച്ചത്.
'അമ്മാ.., നോ പിക്‌': കരീനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കുഞ്ഞ് തൈമൂര്‍
Updated on
1 min read

നിച്ച അന്ന് മുതലേ ആരാധകരുള്ള താരപുത്രനാണ് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകനായ തൈമൂര്‍. തൈമൂറിന് കരീനയേയും സെയ്ഫിനേയുമധികം ആരാധകരുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിനു പുറമേ ബോളിവുഡിലുമുണ്ട് ഈ കുഞ്ഞ് സുന്ദരന്  ആരാധകര്‍. തൈമൂര്‍ എങ്ങോട്ട് തിരിഞ്ഞാലും ഫോട്ടോഗ്രാഫര്‍മാര്‍ പിറകെ ക്യൂവാണ്. 

കരണ്‍ ജോഹറുമായുള്ള അഭിമുഖത്തില്‍ തൈമൂറിനെ കുറിച്ച് കരീന പറഞ്ഞ രസകരമായ ഒരു കാര്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റിനും ഇല്ലാത്തപ്പോള്‍ മകന്‍ എങ്ങനെയാണെന്നാണ് കരണ്‍ ജോഹര്‍ ചോദിച്ചത്. 

അവര്‍ തൈമൂറിന് ഇപ്പോള്‍ കൂട്ടുകാരെപ്പോലെയാണ്, പക്ഷേ താന്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയാല്‍, 'അമ്മാ നോ പിക്‌ചേഴ്‌സ്' എന്നു പറയുമെന്നുമാണ് കരീന മറുപടി പറഞ്ഞത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്യാനും കൈവീശി കാണിച്ച് കൂട്ടാകാനും മടിയില്ലാത്ത കുഞ്ഞ് തൈമൂറിന് അമ്മയുടെ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ മടിയാണ്. 

രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതല്‍ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂര്‍. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസികളെ കണ്ട് ആദ്യമൊക്ക അമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. പിന്നാലെ ഫോട്ടോയെടുക്കാനായി കൂടെകൂടുന്ന ഫോട്ടോഗ്രാഫര്‍മാരെ തൈമൂര്‍ നിരാശരാക്കാറില്ല. വേണ്ട ഭാവപ്രകടനങ്ങളായി അവര്‍ക്ക് നല്ല ചിത്രങ്ങള്‍ സമ്മാനിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com