അയാള്‍ കുറേ സഹിച്ചില്ലേ? ഇതില്‍ നിന്നൊക്കെ പുറത്തുവരാന്‍ നല്ല ധൈര്യം വേണം, ഞാനും അനുഭവിച്ചതാണ്; ശ്രീശാന്തിനെ പിന്തുണച്ച് സല്‍മാന്‍ (വിഡിയോ) 

ശ്രീശാന്തിനെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറും പിന്നീടുവന്ന വിവാദങ്ങളും ചൂണ്ടിക്കാട്ടി പ്രകോപിപ്പിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നത്
അയാള്‍ കുറേ സഹിച്ചില്ലേ? ഇതില്‍ നിന്നൊക്കെ പുറത്തുവരാന്‍ നല്ല ധൈര്യം വേണം, ഞാനും അനുഭവിച്ചതാണ്; ശ്രീശാന്തിനെ പിന്തുണച്ച് സല്‍മാന്‍ (വിഡിയോ) 
Updated on
1 min read

ല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുകയാണ് ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്തിനെ. താരത്തിന്റെ ചൂടന്‍ സ്വഭാവവും, നിസാര കാര്യങ്ങള്‍ക്കുപോലും വികാരാധീനനാകുന്ന താരത്തിന്റെ പതിവുമെല്ലാം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ശ്രീശാന്തിനെ ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ വില്ലന്‍ എന്നാണ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ പോലും ഒരിക്കല്‍ വിശേഷിപ്പിച്ചത്. എന്നാലിതാ ഇപ്പോള്‍ താരത്തെ പിന്തുണച്ച് സല്‍മാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

സഹമത്സരാര്‍ത്ഥികള്‍ ആവര്‍ത്തിച്ച് ശ്രീശാന്തിനെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറും പിന്നീടുവന്ന വിവാദങ്ങളും ചൂണ്ടിക്കാട്ടി പ്രകോപിപ്പിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നത്. അദ്ദേഹം ഇതിനടകം ഒരുപാട് അനുഭവിച്ചില്ലെ എന്നാണ് സല്‍മാന്റെ ചോദ്യം. ഇതില്‍ നിന്നെല്ലാം പുറത്തുവരാന്‍ നല്ല ധൈര്യവും ഒരുപാട് സമയവും വേണമെന്നും താനും ഇതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ടെന്നും സല്‍മാന്‍ മത്സരാര്‍ത്ഥികളോടായി പറയുന്നു. 

ശ്രീശാന്തിനെതിരെ ഉയര്‍ന്ന വാതുവയ്പ്പ് വിവാദവും തുടര്‍ന്ന് അനുഭവിച്ച ജയില്‍വാസമടക്കമുള്ള കാര്യങ്ങളും പലപ്പോഴും ഷോയില്‍ പ്രതിപാദിക്കപ്പെടാറുണ്ട്. ശ്രീശാന്തിനെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കാനായി പല മത്സരാര്‍ത്ഥികളും ഈ വിഷയങ്ങള്‍ ആയുധമാക്കാറുണ്ട്. ഇത് അതിരുകടന്നപ്പോഴാണ് സല്‍മാന്‍ ഈ വിഷയത്തില്‍ ഇടപെട്ടതും ശ്രീക്ക് അനുകൂലമായി സംസാരിരിച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com