അയേണ്‍മാന് ശബ്ദം നല്‍കി വിജയ് സേതുപതി; ഇത് കേള്‍ക്കാനല്ല ഒരു വര്‍ഷം കാത്തിരുന്നതെന്ന് ആരാധകര്‍, രോഷം

വിജയ് സേതുപതിയുടെ ശബ്ദം അരോചകമായി തോന്നുകയാണെന്നും ആസ്വാദനത്തെ ബാധിക്കുന്നുണ്ടെന്നുമാണ് അവഞ്ചേഴ്‌സ് ആരാധകര്‍ പറയുന്നു
അയേണ്‍മാന് ശബ്ദം നല്‍കി വിജയ് സേതുപതി; ഇത് കേള്‍ക്കാനല്ല ഒരു വര്‍ഷം കാത്തിരുന്നതെന്ന് ആരാധകര്‍, രോഷം
Updated on: 
1 min read


ഞങ്ങളുടെ അയേണ്‍മാന്‍ ഇങ്ങനെയല്ല, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തമിഴര്‍ ഒന്നടങ്കം പറയുന്നത് ഇതാണ്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയാണ് അയേണ്‍മാന് ശബ്ദം നല്‍കിയിരുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ ഭംഗി ഇതിലൂടെ നഷ്ടമായി എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഡബ്ബിങ്ങിന്റെ പേരില്‍ താരത്തിനെതിരേ വലിയ രീതിയിലുള്ള ട്രോളാക്രമണമാണ് നടക്കുന്നത്. 

വിജയ് സേതുപതിയുടെ ശബ്ദം അരോചകമായി തോന്നുകയാണെന്നും ആസ്വാദനത്തെ ബാധിക്കുന്നുണ്ടെന്നുമാണ് അവഞ്ചേഴ്‌സ് ആരാധകര്‍ പറയുന്നു. വിജയ് സേതുപതിയുടെ ശബ്ദം മാറ്റിയില്ലെങ്കില്‍ സിനിമ കാണില്ലെന്നുവരെ ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. പഴയ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തിരികെ കൊണ്ടുവരണമെന്നാണ് ഇവര്‍ പറയുന്നത്. 

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിന്റെ തമിഴ് ട്രെയ്‌ലറിന് താഴെ ആരാധകരുടെ പ്രതിഷേധം കൊണ്ട് നിറയുകയാണ്. വിജയ് സേതുപതിയുടെ പേരില്‍ ട്രെയ്‌ലറിന് നിരവധി പേര്‍ ഡിസ്ലൈക്കും അടിക്കുന്നുണ്ട്. ഒരു വര്‍ഷത്തോളം കാത്തിരുന്നത് വിജയ് സേതുപതിയുടെ ശബ്ദം കേള്‍ക്കാനല്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മാര്‍വല്‍ ഇന്ത്യയുടെ ട്വിറ്ററിലും പ്രതിഷേധം അറിയിക്കുന്നുണ്ട്. ബ്ലാക്ക് വിഡോയ്ക്ക് ശബ്ദം നല്‍കിയ ആന്‍ഡ്രിയയ്ക്കും തമിഴില്‍ സ്‌ക്രിപ്റ്റ് എഴുതി മുരുകദോസിന് നേരെയും ആക്രമണം നടക്കുനനു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER