'അവയവങ്ങളെ ഭൂമി അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം വയ്ക്കും'; കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ 

നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്
'അവയവങ്ങളെ ഭൂമി അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം വയ്ക്കും'; കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ 
Updated on: 
2 min read

അഭിനയം, നൃത്തം, മോഡലിങ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് നടി സാനിയ ഇയ്യപ്പന്‍. ചെറിയ പ്രായത്തില്‍ തന്നെ വലിയ ആരാധകവൃന്ദത്തെയാണ് നടി നേടിയെടുത്തത്. സാനിയയുടെ കിടിലന്‍ ഫോട്ടോഷൂട്ട് സീരീസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ കണ്‍സെപ്റ്റ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കളമശേരിയിലാണ് ഷൂട്ട് നടന്നത്.

എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ വാക്കുകളുടെ അകമ്പടിയോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവച്ചത്. "ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും", എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചത്. സീരീസ് ഏറെ ഇഷ്ടപ്പെടുന്നു എന്ന അഭിപ്രായവുമായി നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ കമന്റിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com